സമ്പാദ്യം: ശ്രീനിജനെതിരെ അന്വേഷണമാകാം

ശ്രീനിജനും ബന്ധുക്കളും അവിഹിതസമ്പാദ്യം ഉണ്ടാക്കിയെന്ന പരാതിയിന്മേല്‍ വിജിലന്‍സ് അന്വേഷണം നടത്താനാകുമോ എന്നു പരിശോധിക്കാനാണ് സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നത്.
ഇതനുസരിച്ച് അദ്ദേഹം വിജിലന്‍സിന്റെ മുഖ്യ നിയമോപദേഷ്ടാവ് ആര്‍.എസ്. ജ്യോതിയുടെ ഉപദേശം തേടിയിരുന്നു. ശ്രീനിജന്റെ കാര്യത്തില്‍ വ്യക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊതുപ്രവര്‍ത്തകന്‍ എന്ന നിര്‍വചനത്തില്‍ വരാത്ത ശ്രീനിജനെതിരേ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താനാകുമോ എന്നു നേരത്തേ സംശയമുണ്ടായിരുന്നു.
വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാവില്ലെന്നും പ്രാഥമിക അന്വേഷണം നടത്തിയശേഷം തെളിവുണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്നുമാണു നിയമോപദേഷ്ടാവിന്റെ ശിപാര്‍ശ.
ശ്രീനിജനെതിരെ വിജിലന്‍സ് അന്വേഷണം നടത്താനാവില്ലെന്നാണ് ആര്‍.എസ്. ജ്യോതി തിങ്കളാഴ്ച നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. പക്ഷേ, ഇക്കാര്യത്തില്‍ കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലീഗല്‍ അഡ്വൈസറോട് സോമരാജന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് വേണമെങ്കില്‍ വിജിലന്‍സ് അന്വേഷണം നടത്താമെന്ന രീതിയിലുള്ള ശിപാര്‍ശ തയാറാക്കി നല്‍കിയത്. വിജിലന്‍സ് കേസ് സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കുന്നതിനുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദിന്റെ നിയമോപദേശം തേടാനും മുഖ്യമന്ത്രി തീരുമാനിച്ചിട്ടുണ്ട്.
എ.ജിയുടെ ഉപദേശംകൂടി കണക്കിലെടുത്താകും ശ്രീനിജനെതിരേ നടപടി ആരംഭിക്കുക.ശ്രീനിജന്‍ പൊതുപ്രവര്‍ത്തകന്‍ എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടില്ലെന്ന നിലപാടാണ് വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ സ്വീകരിച്ചിട്ടുള്ളത്.
അഴിമതി നിരോധന നിയമം പ്രകാരം ശ്രീനിജനെതിരേ കേസ് നിലനില്‍ക്കില്ലെന്നും അദ്ദേഹത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷേ, വിജിലന്‍സ് കേസ് പോലുള്ള കാര്യങ്ങളില്‍ അന്തിമതീരുമാനം എടുക്കാനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്ന നിലപാടാണ് വിജിലന്‍സ് ഡയറക്ടര്‍ക്കുള്ളത്.












Click it and Unblock the Notifications