കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ ബുധനാഴ്ച മുതല്‍ ലെയ്ന്‍ ട്രാഫിക്

  • By Ajith Babu
Google Oneindia Malayalam News

Lane Traffic
കൊച്ചി: ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ 16 കിലോമീറ്റര്‍ നീളമുള്ള അരൂര്‍ ഇടപ്പള്ളി റൂട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ബുധനാഴ്ച മുതല്‍ ലെയ്ന്‍ ട്രാഫിക് സംവിധാനം നടപ്പാക്കുന്നു.

പ്രത്യേക നിയമങ്ങള്‍ പാലിച്ച് വാഹനങ്ങള്‍ വരിവരിയായി ഒന്നോ രണ്ടോ നിരകളിലായി പോകുന്ന രീതിയാണ് ലെയ്ന്‍ ട്രാഫിക്. വാഹനങ്ങളുടെ ഓവര്‍ടേക്കിംഗ് നിയന്ത്രിക്കുക, സിഗ്നലുകളിലും മറ്റും ക്യൂ പാലിച്ച് വാഹനങ്ങള്‍ നിര്‍ത്തുക എന്നിവയാണ്ലെയ്ന്‍ ട്രാഫിക് സംവിധാനത്തിലൂടെ നടപ്പിലാക്കുന്നത്.

സംവിധാനം നിലവില്‍ വരുന്നതോടെ ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാന്‍ കഴിയുമെന്ന് ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ പറഞ്ഞു. അടുത്ത ഘട്ടങ്ങളിലായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യ ആഴ്ചയില്‍ നിയമലംഘനം നടത്തിയാല്‍ പിഴ ഈടാക്കില്ല. പിന്നീടുള്ള ദിവസങ്ങളില്‍ ആദ്യ തവണ മുന്നറിയിപ്പ് നല്‍കി വിടും. പക്ഷെ വീണ്ടും പിഴവ് ആവര്‍ത്തിച്ചാല്‍ പിഴ ഈടാക്കും. നൂറ് രൂപ മുതല്‍ നാനൂറ് രൂപ വരെയാണ് പിഴയായി ഈടാക്കുക.

ഇടപ്പള്ളിയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ട്രക് ടെര്‍മിനലിന് സംസ്ഥാന ആസൂത്രണ കമീഷന്റെ അംഗീകാരം ലഭിച്ചതായും മന്ത്രി വെളിപ്പെടുത്തി. അടുത്ത ബജറ്റില്‍ ഇതിനായി പണം വകയിരുത്തും.

ആയിരം ട്രക്കുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയുംവിധം 25 കോടിയോളം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 25 ഏക്കര്‍ സ്ഥലമാണ് ഇതിനായി ആവശ്യമുള്ളത്. സ്ഥലത്തിന്റെ കാര്യത്തില്‍ തീരുമാനമാകുന്നതോടെ നിര്‍മാണം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X