Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനഭംഗശ്രമം: യുവതി യുവാവിന്റെ തലയ്ക്കടിച്ചു

തിരുവനന്തപുരം: മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ യുവതി കുപ്പികൊണ്ട് അടിച്ച് തലപൊട്ടിച്ചു.

കഴക്കൂട്ടം സ്വദേശിനിയായ മുപ്പതുകാരിയാണ് അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ തല തല്ലിപ്പൊൡച്ചത്. മേനംകുളം സ്വദേശിയായ ലാലു എന്നു വിളിക്കുന്ന ബാലുവാണ് (25) യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചതെന്ന്് പൊലീസ് പറഞ്ഞു.

മുറിവേറ്റ തലയുമായി സംഭവസ്ഥലത്തുനിന്നും കടന്നുകളഞ്ഞ ഇയാളെ പൊലീസ് അന്വേഷിക്കുകയാണ്.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം അരങ്ങേറിയത്. ചിറ്റാറ്റുമുക്കിലുള്ള വിന്‍സെന്റ് സ്‌കൂളിനു പിറകില്‍ കരിഞ്ഞവയലില്‍ ഒറ്റയ്ക്കാണ് യുവതി താമസിക്കുന്നത്.

കുറച്ചുനാളുകളായി ബാലു ഈ സ്ത്രീയെ നോട്ടമിട്ടുനടക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥലത്തെ ഗുണ്ടാസംഘങ്ങളുമായി ബാലുവിന് അടുത്ത ബന്ധം ഉള്ളതിനാല്‍ നാട്ടുകാര്‍ ബാലുവിനെ ചോദ്യം ചെയ്യാന്‍ പോയില്ല.

എന്നാല്‍, തിങ്കളാഴ്ച വൈകിട്ട് ആരും കാണാതെ യുവതിയുടെ വീടിനുള്ളില്‍ യുവാവ് കയറിപ്പറ്റി. വീട്ടുജോലികളില്‍ വ്യാപൃതയായിരുന്ന യുവതി ഇയാളെ കണ്ടില്ല. ഇതിനിടെ യുവതി വീട്ടിനകത്ത് നില്‍ക്കുമ്പോള്‍ യുവാവ് ഇവരെ കയറിപ്പിടിച്ചു.

യുവാവിന്റെ പിടിയില്‍ നി്ന്നും കുതറിമാറിയ യുവതി വീട്ടിനുള്ളില്‍ ഉണ്ടായിരുന്ന നീളമുള്ള ഒരു കുപ്പി കൊണ്ട് യുവാവിന്റെ തലയ്ക്കടിയ്ക്കുകയായിരുന്നു.

കുപ്പികൊണ്ടുള്ള അടിയേറ്റ് യുവാവിന്റെ തല മുറിഞ്ഞു. മുഖത്തും കുപ്പികൊണ്ട് അടികിട്ടിയതോടെ യുവാവ് നിലവിളിച്ചുകൊണ്ട് വീട് വിട്ട് ഓടുകയായിരുന്നു.

വീട്ടിലേയ്ക്ക് വന്ന ബൈക്ക്‌പോലും എടുക്കാതെയാണ് യുവാവ് ആത്മരക്ഷാര്‍ത്ഥം കടന്നുകളഞ്ഞത്. പിന്നീട് തലയിലെ മുറവുമായി ഇയാള്‍ കഴക്കൂട്ടത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്‌സ തേടി.

എന്നാല്‍ പൊലീസ് അന്വേഷിച്ചെത്തുന്നത് ഭയന്ന മുറിവുകെട്ടിയശേഷം ആശുപത്രി വിട്ടു.യുവതി കഠിനംകുളം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+