കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശിയ്ക്ക് അവധി നല്‍കിയത് ചികിത്സയ്ക്ക്: സിപിഎം

  • By Lakshmi
Google Oneindia Malayalam News

കണ്ണൂര്‍: പി. ശശിക്കു കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മൂന്നു മാസത്തേക്ക് അവധി നല്‍കിയത് അച്ചടക്ക നടപടിയല്ലെന്നും ചികിത്സാവധിയാണെന്നും സിപിഎം വിശദീകരണം.

ലോക്കല്‍ ജനറല്‍ ബോഡികളിലും നടന്നുവരുന്ന ബ്രാഞ്ച് കമ്മിറ്റികളിലും ശശി വിഷയത്തില്‍ അണികള്‍ മുന്നോട്ടുവച്ച ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമാണ് പാര്‍ട്ടി നിലപാട് മാറ്റാതെ വിശദീകരണം നല്‍കിയിരിക്കുന്നത്.

തെറ്റുതിരുത്തല്‍ രേഖയുടെ വിശദീകരണവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ബ്രാഞ്ച് കമ്മിറ്റികള്‍ ചേരുന്നത്. ബ്രാഞ്ച് കമ്മറ്റികളിലും ശശിവിഷയം അംഗങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

ശശി വിഷയം സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട സമയത്ത് നേരത്തേ നിശ്ചയിക്കപ്പെട്ട പല ലോക്കല്‍ ജനറല്‍ബോഡി യോഗങ്ങളും കണ്ണൂരില്‍ കാരണമൊന്നും കാണിയ്ക്കാതെ മാറ്റിവച്ചിരുന്നു. രണ്ടാഴ്ചയ്ക്കുശേഷമാണു മാറ്റിവച്ച യോഗങ്ങള്‍ നടത്തിയത്.

സംസ്ഥാന സമിതി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനാണു ലോക്കല്‍ ജനറല്‍ ബോഡികള്‍ വിളിക്കുകയെങ്കിലും യോഗങ്ങളില്‍ ശശിയെ മാറ്റിനിര്‍ത്തിയതു പല അണികളും ചോദ്യമായുന്നയിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പു കഴിയുന്നതുവരെ അടിയന്തരാവശ്യങ്ങള്‍ക്കല്ലാതെ പാര്‍ട്ടി കമ്മിറ്റികള്‍ ചേരേണ്ടെന്നും തെരഞ്ഞെടുപ്പു മുന്നൊരുക്കങ്ങളില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നുമാണു പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്കു നല്‍കിയിരിക്കുന്ന കര്‍ശനനിര്‍ദേശം.

നടന്നുവരുന്ന ബ്രാഞ്ച് കമ്മിറ്റികള്‍ പൂര്‍ത്തിയായാല്‍ ഇനി ബൂത്ത് കമ്മിറ്റികളാണു ചേരുക. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി പലേടത്തും രൂപീകരിച്ച ബൂത്ത് കമ്മിറ്റികള്‍ പിരിച്ചുവിട്ടിട്ടില്ലാത്തതിനാല്‍ ഈ സംവിധാനം തുടരും.

ബൂത്ത് തലങ്ങളില്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ സെക്രട്ടറിമാരായിരിക്കണമെന്ന സംസ്ഥാന സമിതി നിര്‍ദേശമനുസരിച്ചുള്ള മാറ്റം മാത്രമാണു പഴയ കമ്മിറ്റികളില്‍ വരുത്തുന്നത്.

ഇതോടെ വിവാദവിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്ക്് തടയിടാനും മുഖം രക്ഷിക്കാനും പാര്‍ട്ടിയ്ക്ക്് അവസരം കൈവന്നിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X