Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിന്നാ അനുകൂല പരാമര്‍ശവുമായി അദ്വാനി

Advani
ദില്ലി: മഹമ്മദലി ജിന്നാ അനുകൂല പരാമര്‍ശവുവമായി വിവാദക്കൊടുങ്കാറ്റുയര്‍ത്തിക്കൊണ്ട് ബിജെപി നേതാവ് എല്‍കെ ആദ്വാനി വീണ്ടും രംഗത്ത്.

അഞ്ചുവര്‍ഷം മുമ്പ് 2005ല്‍ നടത്തിയ പരാമര്‍ശം വന്‍ വിവാദമായിട്ടും താന്‍ അതില്‍ നിന്നും പിന്നോട്ടുപോയിട്ടില്ലെന്നാണ് അദ്വാനിയുടെ പുതിയ പ്രസ്താവന നല്‍കുന്ന സൂചന.

മതേതര രാജ്യത്തിനായി വാദിച്ച പാകിസ്താന്‍ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്ന നേരിട്ട എതിര്‍പ്പുകള്‍ ജിന്നാ അനുകൂല പ്രസ്താവനയിലൂടെ താനും അനുഭവിച്ചെന്നാണ് അദ്വാനിയുടെ വെളിപ്പെടുത്തല്‍.

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എം.ജെ. അക്ബര്‍ രചിച്ച 'ടിന്റര്‍ബോക്‌സ് ദ് പാസ്റ്റ് ആന്‍ഡ് ഫ്യൂച്ചര്‍ ഓഫ് പാകിസ്താന്‍' പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്വാനി.

2005 ല്‍ നടത്തിയ പാക് സന്ദര്‍ശനത്തിനിടെ ജിന്നയെ മതേതരവാദി നേതാവ് എന്ന് അദ്വാനി വിശേഷിപ്പിച്ചത് ഇന്ത്യയില്‍ വന്‍വിവാദമായിയിരുന്നു. ആര്‍എസ്എസിന്റെയും മറ്റു കക്ഷികളുടെയും കടുത്ത വിമര്‍ശനത്തെത്തുടര്‍ന്ന് അദ്ദേഹത്തിന് ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയേണ്ടിവന്നു.

2007 ഡിസംബറില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതോടെ ആര്‍എസ്എസും പാര്‍ട്ടിയും അദ്ദേഹത്തിനെതിരായ നിലപാട് മയപ്പെടുത്തുകയായിരുന്നു.

ജിന്നയെക്കുറിച്ചുള്ള തന്റെ നിലപാടില്‍ ഉറച്ചുനിന്ന അദ്വാനി പാകിസ്താന്റെ രാഷ്ട്രീയ അസ്ഥിരതയ്ക്കു മൗലാനാ അബുള്‍ ആലാ മദൂദി, മുന്‍ ഏകാധിപതി സിയാ ഉള്‍ ഹഖ് തുടങ്ങിയവരാണു കാരണക്കാരെന്നു ചൂണ്ടിക്കാട്ടി.

പാകിസ്താന്റെ പിതാവ് ജിന്നയാണ് എന്നാല്‍ തലതൊട്ടപ്പന്‍ മൗലാനാ മദൂദിയാണ്. ആ രാജ്യത്തിന് ആധുനിക രാഷ്ട്രമായി മാറാനുള്ള പ്രതിബന്ധം മദൂദിയുടെ ആശയങ്ങള്‍ക്കുള്ള സ്വീകാര്യതയാണ്.പാകിസ്താനിലെ അസ്ഥിരത ആശങ്കാജനകമാണെങ്കിലും രാജ്യം വിഘടിച്ചുപോകാനുള്ള സാധ്യതകളില്ല-അദ്വാനി പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+