കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറയാതെ ചെയ്ത് കാണിയ്ക്കൂ:ജഗനോട് കോണ്‍ഗ്രസ്

  • By Lakshmi
Google Oneindia Malayalam News

Jaganmohan Reddy
ദില്ലി: ആന്ധ്രയിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ വീഴ്ത്താന്‍ തനിക്ക് കഴിയുമെന്ന മുന്‍ എംപി ജഗന്‍മോഹന്‍ റെഡ്ഡിയുടെ വെല്ലുവിളിയ്ക്ക് കോണ്‍ഗ്രസിന്റെ ശക്തമായ മറുപടി. ചെന്നാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്തുകാണിക്കണമെന്നാണ് കോണ്‍ഗ്രസ് ജഗനോട് പറഞ്ഞിരിക്കുന്നത്.

കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ് വിയാണ് ജഗന്റെ പരാമര്‍ശങ്ങള്‍ക്കും ഭീഷണിയ്ക്കും മറുപടി നല്‍കിയിരിക്കുന്നത്. മാന്യന്മാര്‍ ഭീഷണി മുഴക്കാറില്ല; അഥവാ ഭീഷണി മുഴക്കിയാല്‍ അത് നടപ്പാക്കും-സിങ്‌വി പറഞ്ഞു.

ആന്ധ്രയില്‍നിന്നുള്ള 20ല്‍പ്പരം കോണ്‍ഗ്രസ് എംഎല്‍എമാരും എം.പി.മാരും ജഗന്‍ ദില്ലിയില്‍ നടത്തിയ ധര്‍ണയില്‍ പങ്കെടുത്തിരുന്നു.

എട്ടു പേരുടെ ഭൂരിപക്ഷത്തില്‍ നിലനില്‍ക്കുന്ന ആന്ധ്രയിലെ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ നിലനില്പിന് തന്നെ ഇത് ഭീഷണി ഉയര്‍ത്തുമെന്നായിരുന്നു വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ്സിന്റെ പ്രതികരണം.

അതിനിടെ, പുതിയ പാര്‍ട്ടി രൂപവത്കരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന വൈ.എസ്. ജഗനൊപ്പം 25 എംഎല്‍എമാര്‍ പോകുമെന്ന് വാര്‍ത്തപരന്ന സാഹചര്യത്തില്‍ നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമത്തിലാണ് ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.

എട്ട് എം.എല്‍.എ.മാരുടെ ഭൂരിപക്ഷമാണ് ഇപ്പോള്‍ സര്‍ക്കാറിനുള്ളത്. ഭൂരിപക്ഷം നഷ്ടമാകുന്ന സാഹചര്യമുണ്ടായാല്‍ പ്രജാരാജ്യം, അഖിലേന്ത്യാ മജ്‌ലിസ് ഇ ഇത്തെഹാദുല്‍ മുസ്‌ലിമീന്‍ എന്നീ പാര്‍ട്ടികളുടെ പിന്തുണ കോണ്‍ഗ്രസിന് തേടേണ്ടി വരും.

ജഗന്റെ കൂടെ പോകുന്ന വിവിധ പാര്‍ട്ടികളിലെ എം.എല്‍.എ.മാരെ അയോഗ്യരാക്കാന്‍ നിയമസഭാ സ്?പീക്കര്‍ തീരുമാനിച്ചാല്‍ കിരണ്‍ റെഡ്ഡി സര്‍ക്കാറിന് പിടിച്ചുനില്‍ക്കാനാകും. എന്നാല്‍, തെലുങ്കാന പ്രശ്‌നത്തില്‍ വിഘടിച്ചുനില്‍ക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിനെ ധിക്കരിച്ച് രാജിക്കൊരുങ്ങിയാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകും.

English summary
Congress today sought to call thebluff of Y S Jaganmohan Reddy who has said its government inAndhra Pradesh is continuing as being a gentleman he has notasked MLAs supporting him to resign, saying gentlemen donotissue threats and if they do they carry them out.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X