പീഡനം: ബിഎസ്പി എംഎല്‍എയെ അറസ്റ്റ് ചെയ്യും
ലഖ്‌നൊ: യുപിയില്‍ ദളിത് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ബി.എസ്.പി എം.എല്‍.എ പുരുഷോത്തം നരേഷ് ദ്വിവേദിയെയും കൂട്ടാളിയെയും ഉടന്‍ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി മായാവതി ഉത്തരവിട്ടു.
സിബിസിഐ.ഡി അന്വേഷണത്തിലും പുരുഷോത്തവും സംഘവും കുറ്റക്കാരാണെന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.
ദളിത് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം അവരെ കള്ളക്കേസില്‍ കുടുക്കാന്‍ എം.എല്‍.എ ശ്രമിച്ചത് വന്‍ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഇതിന് കൂട്ടുനിന്ന പോലീസുകാര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് കാബിനറ്റ് സെക്രട്ടറി ശശാങ്ക് ശേഖര്‍ സിങ് അറിയിച്ചു. നേരത്തേ ദ്വിവേദിയെ പാര്‍ട്ടിയില്‍നിന്ന് മായാവതി സസ്‌പെന്‍ഡ് ചെയ്തിരുന്നു.












Click it and Unblock the Notifications