കര്‍ഷക ആത്മഹത്യ പാപങ്ങളുടെ ഫലമെന്ന് മന്ത്രി
ഭോപ്പാല്‍: മധ്യപ്രദേശില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതിനെ കൃഷി മന്ത്രി ന്യായീകരിച്ച് പ്രസ്താവന നടത്തിയത് വിവാദമാകുന്നു.
മുന്‍കാലങ്ങളില്‍ അവര്‍ ചെയ്ത പാപഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നായിരുന്നു മന്ത്രി രാമകൃഷ്ണ കുസ്മരിയ പറഞ്ഞത്.
മുന്‍ വര്‍ഷങ്ങളില്‍ വന്‍ തോതില്‍ രാസവളം ഉപയോഗിച്ചതോടെ മണ്ണിന്റെ ഗുണമേന്‍മ നഷ്ടമാകുകയും വിളവ് കുറയുകയും ചെയ്തു. ഇതു യാതൊരു വിധത്തിലും തിരിച്ചു കൊണ്ടുവരാന്‍ സാധിക്കില്ല. കീടനാശിനികളെ അതിജീവിക്കാന്‍ കീടങ്ങള്‍ക്കു കഴിഞ്ഞു. ഇതോടെ കൃഷി വന്‍ തോതില്‍ നശിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൃഷി വന്‍ തോതില്‍ നശിച്ചതോടെ വായ്പ തിരിച്ചടയ്ക്കാനാവാതെ കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടുകയാണ്.
മധ്യപ്രദേശില്‍ കൃഷി മന്ത്രിയുടെ മണ്ഡലത്തിലടക്കം കര്‍ഷക ആത്മഹത്യകള്‍ പെരുകിയിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയപ്പോഴാണ് വിചിത്രമായ പ്രസ്താവന കൃഷി മന്ത്രിനടത്തിയത്.
2009 സെപ്റ്റംബറില്‍ തന്റെ നിയോജകമണ്ഡലമായ ദമോയിലെ കൃഷിനാശത്തിന് കാരണം അന്യഗ്രഹജീവികളാണെന്ന് പ്രസ്താവനയിറക്കി വിവാദത്തിലായ ആളാണ് കുസ്മരിയ.












Click it and Unblock the Notifications