Get Updates
Get notified of breaking news, exclusive insights, and must-see stories!

വിലക്കയറ്റം: നടപടികള്‍ ഉടനെന്ന് പ്രണബ്

Pranab
ദില്ലി: വിലക്കയറ്റം തടയാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി.

ഭക്ഷ്യവില സൂചികയില്‍ കുറവ് വന്നത് ശുഭസൂചകമാണെന്നും നാണയപ്പെരുപ്പ് നിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ ഫലം കണ്ടുവരുന്നുവെന്നും മുഖര്‍ജി പറഞ്ഞു.

കേന്ദ്രമന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മുഖര്‍ജി.അതേസമയം, വിലക്കയറ്റം മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ലെന്ന് സൂചനയുണ്ട്.

പ്രശ്‌നത്തില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലും വിവിധ മന്ത്രാലയങ്ങളുടെ യോഗത്തിലും തീരുമാനം എടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇതിനിടെ വിലക്കയറ്റവുമായി ബന്ധപ്പെട്ട് എഐസിസി ജനറല്‍സെക്രട്ടറി രാഹുല്‍ ഗാന്ധി യുപിഎ ഘടകകക്ഷികള്‍ക്കെതിരെ തിരഞ്ഞത് വിവാദമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+