ആണ്‍വേശ്യകളെ ആവശ്യമുണ്ടെന്ന് കാണിച്ച് തട്ടിപ്പ്
മുംബൈ: പുരുഷവേശ്യകളാക്കാമെന്നു പ്രലോഭിപ്പിച്ചു യുവാക്കളില്‍നിന്നു വന്‍തോതില്‍ പണം തട്ടിയെടുത്ത ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഫഹദ് ഹക്കീം, ഭാര്യ ബുഷ്‌റ (20) എന്നിവരെയാണു താനെയ്ക്കടുത്തുള്ള അംബര്‍നാഥില്‍ നിന്നു പുനെ പൊലീസ് അറസ്റ്റ് ചെയ്തത്. പുനെ സ്വദേസിയായ യുവാവിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
പുരുഷ തിരുമ്മു വിദഗ്ധരുടെ ക്‌ളബ്ബില്‍ ചേരാനും സമ്പന്നകളായ സ്ത്രീകള്‍ക്ക് ആനന്ദം പകരാനും അവസരം ലഭിക്കുമെന്ന് കാണിച്ചു പ്രാദേശിക പത്രത്തില്‍ പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ് നടത്തുന്നത്.
ദമ്പതികള്‍ നല്‍കിയ അക്കൌണ്ട് നമ്പറില്‍ പണം നിക്ഷേപിച്ചശേഷം പരസ്യത്തില്‍ നല്‍കിയ മൊബൈല്‍ നമ്പറിലേയ്ക്ക് വിളിച്ചപ്പോള്‍ ഉത്തരമില്ലാതായപ്പോഴാണ് കബളിപ്പിക്കപ്പെട്ടെന്നു യുവാവ് തിരിച്ചറിഞ്ഞത്.












Click it and Unblock the Notifications