അഭയ കേസ്: തെളിവില്ലെന്ന് സെഫിയും പൂതൃക്കയിലും
കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ എറണാകുളം സിബിഐ കോടതിയില്‍ അപേക്ഷ നല്‍കി.
കേസില്‍ തങ്ങള്‍ക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്നും, സിബിഐ ഹാജരാക്കിയ നാര്‍കോ ടേപ്പുകളില്‍ കൃത്രിമം നടന്നുവെന്ന കോടതിയുടെ കണ്ടെത്തലും ചൂണ്ടിക്കാട്ടിയാണ് ഇരുവരും അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
കേസിലെ വിചാരണ തുടങ്ങാനിരിയ്‌ക്കെയാണ് ഇവര്‍ പുതിയ ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസ് വീണ്ടും ഈ മാസം 17ന് പരിഗണിക്കും












Click it and Unblock the Notifications