വിമാനജീവനക്കാരിയെ കടന്നുപിടിച്ചവര്‍ പിടിയില്‍
തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ ജീവനക്കാരിയെ കടന്നുപിടിച്ച മൂന്നു യാത്രക്കാരെ അറസ്റ്റ് ചെയ്തു. കാരയ്ക്കാമണ്ഡപം സ്വദേശി ഷഫീഖ് ഇസ്മായില്‍ (24), കുഴിവിള സന്തോഷ് കുമാര്‍ (27), പത്തനംതിട്ട കോന്നി സ്വദേശി സജി ജോര്‍ജ് (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ ജെറ്റ് എയര്‍വേയ്‌സില്‍ ദമാമില്‍നിന്നു വരികയായിരുന്ന ഇവര്‍ വിമാന ജീവനക്കാരിയോട് കൂടുതല്‍ മദ്യം ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ ഇതിന് സമ്മതിക്കാതിരുന്നപ്പോള്‍ പ്പോള്‍ കടന്നു പിടിച്ചെന്നാണു പൊലീസ് കേസ്.
വിമാനത്തിന്റെ ക്യാപ്റ്റന്‍ ക്‌ളെവര്‍ഡിസൂസ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വലിയതുറ പൊലീസ് എത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications