കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കരുണാകരന്റെ മകന്‍ എന്നതാണു ബാങ്ക് ബാലന്‍സ് '

  • By Lakshmi
Google Oneindia Malayalam News

K Muraleedharan
തിരുവനന്തപുരം: കേരള ജനതയുടെ പൊതുസ്വത്താണു കെ. കരുണാകരന്‍ എന്ന് മകന്‍ കെ. മുരളീധരന്‍. ഒരു പതിറ്റാണ്ടായി അധികാരത്തില്‍നിന്ന് വിട്ടുനിന്നിട്ടും ജനഹൃദയങ്ങളെ സ്വാധീനിക്കാന്‍ കരുണാകരനു കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ നടത്തിയ കരുണാകരന്‍ അനുസ്മരണ സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്യുകയായിരുന്നു മുരളീധരന്‍.

കരുണാകരന്റെ മകന്‍ എന്നതാണു എന്റെ ബാങ്ക് ബാലന്‍സ്. അതിനെ മക്കള്‍ രാഷ്ട്രീയം എന്ന് ആക്ഷേപിച്ചവര്‍ ഇപ്പോഴെങ്കിലും അവരുടെ ചെയ്തികള്‍ പരിശോധിക്കണം.

രാഷ്ട്രീയപാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമ്പോള്‍ അച്ഛനാരെന്നു നോക്കിയല്ല ജനങ്ങള്‍ വോട്ട് ചെയ്യുന്നത്. തങ്ങള്‍ക്ക് എന്തു നേട്ടം നല്‍കാന്‍ അയാള്‍ക്കു കഴിയുമെന്നതാണ് അവരുടെ നോട്ടം-മുരളി പറഞ്ഞു.

ജനാധിപത്യ സംഘടനയായ കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന കാലത്ത് ഗ്രൂപ്പു വഴക്കും ചേരിതിരിവും ഉണ്ടായിട്ടുണ്ടെങ്കിലും, സംസ്ഥാന വികസനത്തിന് ഏറെ കാര്യങ്ങള്‍ ചെയ്തത് ഇക്കാലയളവിലാണ്.

പാര്‍ട്ടിയിലെ ഗ്രൂപ്പുകളും വഴക്കുകളും അതിന്റെ വഴിക്ക്, സംസ്ഥാനത്തിന്റെ വികസനം വേറെ എന്ന നിലപാട് കോണ്‍ഗ്രസിനുള്ളതു കൊണ്ടാണിത്. പാര്‍ട്ടിയില്‍ എന്തു പ്രശ്‌നമുണ്ടായാലും സംസ്ഥാന വികസനവും ജനങ്ങളുടെ പുരോഗതിയും ഒന്നാം അജന്‍ഡയായി കാണുന്നവരാണു കോണ്‍ഗ്രസുകാര്‍.

കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും മറ്റു കോണ്‍ഗ്രസ് നേതാക്കളുടെ കാലത്തും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മാസങ്ങളുടെ മാത്രം കാലതാമസമുണ്ടായാല്‍ പോലും അവിടെ റീത്ത് വച്ചവരാണ് ഇടതുപക്ഷം. അത്തരത്തിലെങ്കില്‍ സ്മാര്‍ട് സിറ്റിയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എത്ര റീത്തു വയ്‌ക്കേണ്ടിവരുമായിരുന്നു-മുരളീധരന്‍ ചോദിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X