അപകടത്തില്‍ അച്ഛനും മകളും മരിച്ചു; ബസ് കത്തിച്ചു

പടിഞ്ഞാറെ കല്ലട സ്വദേശി ശശിധരന്‍, മകള്‍ ആതിര എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. മകളെ സ്‌കൂളില്‍ കൊണ്ടാക്കാന്‍ പോയതായിരുന്നു ശശിധരന്‍.
സംഭവസ്ഥലത്തുവെച്ച് തന്നെ ഇരുവരും മരിച്ചു. ബസിനടയില്‍പ്പെട്ട ശശിധരന്റെ മൃതദേഹം ആദ്യം മാറ്റാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. പിന്നീട് മൃതദേഹം മാറ്റിയ ഉടനെ രോഷാകുലരായ നാട്ടുകാര്‍ ബസ് അടിച്ചു തകര്‍ക്കുകയും തീയിടുകയും ചെയ്തു. തീ അണയ്ക്കാന്‍ ഫയര്‍ഫോഴ്‌സിനെ നാട്ടുകാര്‍ അനുവദിയ്ക്കുന്നില്ല.
നാട്ടുകാരെ തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്കും മര്‍ദ്ദനമേറ്റു. സംഭവസ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് സേനയെ എത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications