Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഗമണ്‍ സിമി ക്യാമ്പ്: കുറ്റപത്രം സമര്‍പ്പിച്ചു

NIA
കൊച്ചി: നിരോധിത ഭീകര സംഘടനയായ സിമിയുടെ വാഗമണ്‍ ക്യാമ്പുമായി ബന്ധപ്പെട്ട കേസില്‍ 30 പ്രതികള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എന്‍ഐഎ കോടതിയില്‍ കുറ്റപ്രതം സമര്‍പ്പിച്ചു. കേസില്‍ 37 പ്രതികളാണുള്ളതെങ്കിലും ഏഴു പേര്‍ ഇപ്പോഴും ഒളിവിലാണ്.

ഇലക്ട്രോണിക്‌സ് എഞ്ചിനിയര്‍ പിഎ ഷാദുലി എന്ന ഹാരിസാണ് കേസിലെ ഒന്നാം പ്രതി. ഇയാളുടെ സഹോദരന്‍ ഷിബിലിയും കേസില്‍ പ്രതിയാണ്. ആലുവാ കുഞ്ഞുണ്ണിക്കര സ്വദേശികളായ മുഹമ്മദ് അന്‍സാര്‍ എന്ന നദ്വി സിദ്ദിഖും, അബ്ദുല്‍ സത്താര്‍ എന്ന മന്‍സൂറും സഹോദരന്മാരാണ്.

അബ്ദുല്‍ സത്താര്‍ ഗള്‍ഫിലാണ്. നദ്വിയായിരുന്നു ക്യാംപിലെ പരിഭാഷകനായി വര്‍ത്തിച്ചതെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ വിശദീകരിയ്ക്കുന്നു. ഇവരെ കൂടാതെ മലയാളികളായ രണ്ട് സഹോദരന്മാര്‍ കൂടി കേസില്‍ പ്രതികളാണ്. വാഗമണ്‍ ക്യാമ്പിനു മുമ്പ് ഇവര്‍ ഗുജറാത്തിലും മധ്യപ്രദേശിലും, കര്‍ണാടകയിലും ക്യാമ്പുകള്‍ നടത്തിയതായും എന്‍ഐഎ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+