സ്റ്റെഫിയുടെ നഗ്നചിത്രം അഗാസി കാണിച്ചുതരും!

ഭാര്യയും ടെന്നീസ് കോര്‍ട്ടിലെ രാജ്ഞിയുമായിരുന്ന സ്റ്റെഫി ഗ്രാഫിന്റെ നഗ്നചിത്രം കാണിച്ചാണ് അഗാസി പണപ്പെട്ടി നിറയ്ക്കുന്നത്. ഒരു നല്ല കാര്യത്തിനായതു കൊണ്ട് ഭാര്യയുടെ നഗ്നത മറ്റുള്ളവര്‍ കൊണ്ട് കുഴപ്പമില്ലെന്നും അഗാസി പറയുന്നു.
തായ്‌വാനില്‍ വെച്ചു നടന്ന പൊതുചടങ്ങിലാണ് അഗാസി ഇക്കാര്യം പ്രഖ്യാപിച്ചതെന്ന് ദി സണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അഗാസിയുടെ പ്രഖ്യാപനത്തെ ജനം കൈയടിയോടെയാണ് എതിരേറ്റതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇനിയിപ്പോള്‍ സ്‌റ്റെഫിയുടെ നഗ്നചിത്രം അഗാസി ഉടന്‍ ഏതെങ്കിലും വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യുകയും നമുക്കത് ഓസിന് കാണാമെന്നും കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. അത്ര മണ്ടനൊന്നുമല്ല അഗാസി. സ്‌റ്റെഫിയുടെ പരിപൂര്‍ണ നഗ്‌ന ചിത്രമുള്ളത് അഗാസിയുടെ മൊബൈല്‍ഫോണിലാണ്. ചിത്രം കാണിച്ചുതരുന്നത് അഗാസി തന്നെയായിരിക്കും. ചുരുങ്ങിയത് നാലായിരം ഡോളറെങ്കിലും ജീവകാരുണ്യ ഫണ്ടിലേക്ക് സംഭാവന ചെയ്താലെ ചിത്രം കാണിച്ചുതരൂവെന്നും അഗാസി വ്യക്തമാക്കിയിരുന്നു.
ഇമ്മാതിരി അക്രമങ്ങള്‍ക്ക് നാലായിരമല്ല, നാല്‍പതിനായിരം മുടക്കാനും തയാറുള്ളവരുണ്ടല്ലോ, അവരെയാണ് അഗാസി ഉന്നമിട്ടത്. എന്തായാലും അഗാസി ഇക്കാര്യം പ്രഖ്യാപിച്ചയുടന്‍ ഒരു വാതുവെപ്പുകാരന്‍ 4000 ഡോളര്‍ നല്‍കാന്‍ സന്നദ്ധനായി. അയാളെ അടുത്തുനിര്‍ത്തി അഗാസി തന്നെ സ്‌റ്റെഫിയുടെ നഗ്നചിത്രം കാണിച്ചു കൊടുക്കുകയും ചെയ്തു. ഒരു ഞെട്ടലോടെയാണ് ഇയാള്‍ ചിത്രം കണ്ടതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications