Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രിട്ടനില്‍ വീണ്ടും പെണ്‍വാണിഭസംഘം പിടിയില്‍

ലണ്ടന്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മദ്യവും മയക്കുമരുന്നും നല്‍കി വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച ഒമ്പതംഗസംഘം ബ്രിട്ടനില്‍ പിടിയിലായി.

ഇതില്‍ എട്ടുപേര്‍ ഏഷ്യന്‍ വംശജരാണ്. നേരത്തേ ഇതേകുറ്റത്തിന് രണ്ട് പാകിസ്താന്‍വംശജര്‍ പിടിയിലായിരുന്നു.

മദ്യവും മയക്കുമരുന്നും നല്‍കി വശീകരിച്ച് തങ്ങളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചുവെന്ന് പെണ്‍കുട്ടികള്‍ പരാതിനല്‍കിയതിനെത്തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്. കെണിയില്‍ പെട്ട പതിന്നാല് പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും പതിമ്മൂന്നില്‍ താഴെ പ്രായമുള്ളവരാണ്.

നേരത്തേ പിടിയിലായ ആബിദ് സാദിക്ക്, മുഹമ്മദ് ലിയാഖത്ത് എന്നിവരെ കോടതി 19 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഡെര്‍ബി നഗരത്തില്‍ ബി.എം.ഡബ്ല്യു, റേഞ്ച് റോവര്‍ പോലുള്ള ആഡംബര കാറുകളില്‍ നഗരം ചുറ്റാന്‍ ക്ഷണിച്ചാണ് ഇവര്‍ പെണ്‍കുട്ടികളെ കുടുക്കിയത്.

യാത്രയ്ക്കിടെ വോഡ്കയോ, കൊക്കെയ്ന്‍ പോലുള്ള മയക്കുമരുന്നോ നല്‍കി വശീകരിച്ചശേഷം ഹോട്ടല്‍ റൂമിലോ ഫഌറ്റുകളിലോ എത്തിക്കുകയായിരുന്നു പതിവ്.

1997 മുതല്‍ ബ്രിട്ടണില്‍ 17 പെണ്‍വാണിഭക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ പതിന്നാലെണ്ണവും കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളിലാണ്. ഇരകളായത് പതിനൊന്നിനും പതിനാറിനും ഇടയിലുള്ള പെണ്‍കുട്ടികളും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+