മതനിന്ദ: ഇമാമിനും മകനും ജീവപര്യന്തം
ലാഹോര്‍: മതനിന്ദാ കേസില്‍ ഇമാമിനും മകനും പാക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഖുര്‍ ആന്‍ വചനങ്ങള്‍ ഏഴുതിയ പോസ്റ്റര്‍ കീറിനശിപ്പിച്ചു നിലത്തിട്ടു ചവിട്ടിയ കേസിലാണു ശിക്ഷ.
ഇരുവരും 220,000 രൂപ വീതം പിഴ നല്‍കുകയും വേണം. പഞ്ചാബ് പ്രവിശ്യയില്‍ ദേര ഗാസി ഖാനിലെ ഭീകരവിരുദ്ധ കോടതി ജഡ്ജി റാവു ആയൂബാണു മുസാഫര്‍ഗാര്‍ മോസ്‌കിലെ ഇമാം മുഹമ്മദ് ഷാഫി (45), മകന്‍ മുഹമ്മദ് അസ്ലാം എന്നിവരെ ശിക്ഷിച്ചത്.
പ്രവാചകന്‍ മുഹമ്മദിനെ നിന്ദിച്ച് സംസാരിച്ചുവെന്ന കുറ്റത്തിന് പത്ത് വര്‍ഷത്തെ തടവും 10000 രൂപ വീതം പിഴയും വെറെ വിധിച്ചിട്ടുണ്ട്.
ഇവരുടെ പലചരക്കു കടയ്ക്കു സമീപം സ്ഥാപിച്ചിരുന്ന പോസ്റ്റര്‍ ഇരുവരും ചേര്‍ന്നു കീറിനശിപ്പിച്ചു നിലത്തിട്ടു ചവിട്ടിയെന്ന പരാതിയെത്തുടര്‍ന്നു കഴിഞ്ഞ ഏപ്രിലിലാണ് ഇവര്‍ അറസ്റ്റിലായത്. വിധിക്കെതിരേ അപ്പീല്‍ സമര്‍പ്പിക്കുമെന്നു ഷാഫിയുടെ അഭിഭാഷകന്‍ അറിയിച്ചിണ്ടുണ്ട്. മുസ്ലിംകള്‍ക്കിടയിലെ ദിയോബന്ധി, ബറേല്‍വി വിഭാഗങ്ങള്‍ തമ്മിലുള്ള വൈരമാണു കേസിനു കാരണമെന്നു സൂചന.
മതനിന്ദാ നിയമത്തെ വിമര്‍ശിച്ച പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീറിനെ കഴിഞ്ഞദിവസം ഒരു അംഗരക്ഷകന്‍ വെടിവച്ചു കൊന്നിരുന്നു.












Click it and Unblock the Notifications