ഐടി മേഖലയില്‍ 4 ലക്ഷം തൊഴില്‍ വരുന്നു
ബാംഗ്ലൂര്‍: സാമ്പത്തിക മാന്ദ്യം വിട്ടകന്നതോടെ 2011ല്‍ ഐടി രംഗത്ത് റെക്കോഡ് തൊഴിലവസരത്തിന് സാധ്യത.
ഐടി കമ്പനികള്‍ എല്ലാം ചേര്‍ന്ന് 2011ല്‍ നാല് ലക്ഷം തൊഴിലവസരങ്ങളെങ്കിലും സൃഷ്ടിക്കുമെന്നാണ് കരുതുന്നതെന്ന് പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് ടെക്‌നോളജീസിന്റെ എച്ച്.ആര്‍ വിഭാഗം മേധാവി ടി.വി.മോഹന്‍ദാസ് പൈ പറഞ്ഞു.
ഇതില്‍ 1.5 ലക്ഷവും ലാറ്ററല്‍ എന്‍ട്രിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2007ല്‍ നാല് ലക്ഷം ഐടി തൊഴിലവസരങ്ങള്‍ ഉണ്ടായെങ്കിലും 2008ല്‍ ഇത് 2.5 ലക്ഷവും 2009ല്‍ 1.5 ലക്ഷവുമായി കുറഞ്ഞു. 2010ലാകട്ടെ ഒരു ലക്ഷത്തിന് മുകളില്‍ മാത്രമായിരുന്നു ഇത്.
201112ല്‍ ഐടി രംഗത്ത് ശരാശരി 10 ശതമാനം ശമ്പള വര്‍ധനവിനേ സാധ്യത കാണുന്നുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള മാന്ദ്യത്തില്‍ നിന്ന് ഐടി മേഖല തിരിച്ചുകയറാന്‍ തുടങ്ങിയതാണ് വന്‍തോതിലുള്ള തൊഴിലവസരത്തിന് അവസരമൊരുക്കുന്നത്.
ഇന്‍ഫോസിസ് 2011 ല്‍ തുടക്കക്കാരായ 26,000 പേര്‍ക്ക് തൊഴിലവസരമുണ്ടാക്കും. 2010ല്‍ ഇത് 20,000 ആയിരുന്നു. കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ 19,000 പേരെ കമ്പനി തിരഞ്ഞെടുത്തു കഴിഞ്ഞു.












Click it and Unblock the Notifications