Get Updates
Get notified of breaking news, exclusive insights, and must-see stories!

വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രം രംഗത്ത്

Food Inflation
ദില്ലി : രാജ്യത്തെ ജനജീവിതത്തെ ദുരുതത്തിലാക്കിക്കൊണ്ടു കുതിച്ചുകയറുന്ന അവശ്യവസ്തു വിലവര്‍ധന നിയന്ത്രിക്കുന്നതിനും വിലനിലവാരം നിരന്തരം പരിശോധിച്ചു പരിഹാരം നിര്‍ദേശിക്കുന്നതിനും ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിക്കു കേന്ദ്രസര്‍ക്കാര്‍ രൂപംനല്‍കി.

ഓരോ ഘട്ടത്തിലും സ്വീകരിക്കേണ്ട അടിയന്തര നടപടികളെന്തെന്നു സംസ്ഥാനങ്ങളെയും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളെയും സമിതി ഉപദേശിക്കും. സംസ്ഥാന ഏജന്‍സികളുമായി നേരിട്ടു സമ്പര്‍ക്കംപുലര്‍ത്തി അതിവേഗ നടപടികള്‍ ശുപാര്‍ശ ചെയ്യും.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഉന്നതതല കൂടിയാലോചനകളിലാണു സമിതി രൂപീകരിക്കാന്‍ തീരുമാനമായത്. അവശ്യവസ്തുക്കള്‍ വാങ്ങി വിതരണം ചെയ്യുന്നതിനു മുന്‍ഗണന നല്‍കാന്‍ പൊതുമേഖലാ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്ഷ്യ എണ്ണകളുടെയും പയറിന്റെയും സബ്‌സിഡി തുടരും. എണ്ണ, അരി, പയര്‍ എന്നിവയുടെ കയറ്റുമതി നിരോധനവും തുടരും.

ധനമന്ത്രാലയത്തിലെ മുഖ്യ ധനകാര്യ ഉപദേഷ്ടാവിന്റെ നേതൃത്വത്തില്‍ മന്ത്രാലയാന്തര സമിതിക്കും (ഐഎംജി) രൂപംനല്‍കിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കള്‍ക്കു മുന്‍ഗണന നല്‍കി പണപ്പെരുപ്പനിരക്കു വിശകലനം ചെയ്യുകയാണ് ഈ സമിതിയുടെ മുഖ്യ ചുമതല. ഉല്‍പാദനവും മഴലഭ്യതയിലെ ഏറ്റക്കുറച്ചിലുകളും പഠിക്കുന്നതിനു സമിതി സ്ഥിരം സംവിധാനമുണ്ടാക്കും.

മുന്നറിയിപ്പു സൂചനകളും രാജ്യാന്തര പ്രവണതകളും പഠിക്കുക, സാമ്പത്തിക, ഉല്‍പാദന, വിപണന, വിതരണ, അടിസ്ഥാനസൗകര്യ മേഖലകളില്‍ ഉടന്‍ നടപടികളെടുത്തു വിലകള്‍ നിയന്ത്രിച്ചുനിര്‍ത്തുക, സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുന്നതിനും സ്ഥിതിഗതികള്‍ മുന്‍കൂട്ടി പ്രവചിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനു മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക തുടങ്ങിയവ മന്ത്രാലയ സമിതിയുടെ ചുമതലയാണ്.

അവശ്യവസ്തുക്കളുടെ കയറ്റിറക്കുമതി നയം നിരന്തരം വിശകലനം ചെയ്യും. കയറ്റുമതി നിയന്ത്രിക്കുന്നതിനും ഇറക്കുമതി നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനുമായിരിക്കും ഊന്നല്‍. ആഭ്യന്തര ലഭ്യത മെച്ചപ്പെടുത്തുന്നതിന് ഇറക്കുമതിച്ചുങ്കം കുറയ്ക്കും.

കര്‍ഷകച്ചന്തകളും മൊബൈല്‍ ബസാറുകളും സ്ഥാപിക്കുന്നതിനു സംസ്ഥാനങ്ങള്‍ക്കു സഹായം നല്‍കും. സിവില്‍ സപ്‌ളൈസ് കോര്‍പറേഷനുകളുടെയും സഹകരണ സംഘങ്ങളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും കേന്ദ്രസഹായമുണ്ടാകും.

കാര്‍ഷികോല്‍പന്ന വിപണന സമിതി (എപിഎംസി) നിയമം പുനരവലോകനം ചെയ്യാനും സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. വിപണന സംവിധാനത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിനാണിത്. നികുതികളും ലെവികളും വെട്ടിക്കുറച്ച് അവശ്യവസ്തു നീക്കം സുഗമമാക്കുന്നതിനും സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+