രാഷ്ട്രപതിയുടെ അടുക്കളച്ചെലവറിയാന്‍ അപേക്ഷ
ദില്ലി: രാഷ്ട്രപതിയുടെ അടുക്കളച്ചെലവിന്റെ കണക്കു നല്‍കണമെന്നാവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ.
രാഷ്ട്രപതിയുടെ അടുക്കളച്ചെലവു വിവരങ്ങള്‍ വ്യക്തിപരമായതിനാല്‍ മറുപടി നല്‍കാനാകില്ലെന്നു രാഷ്ട്രപതിഭവനില്‍ നിന്നുള്ള മറുപടി.
സത്യാനന്ദ് മിശ്ര എന്നയാളാണ് വിചിത്രമായ ഈ ചോദ്യം ആരാഞ്ഞത്. എന്നാല്‍ ഇതു രാഷ്ട്രപതിയുടെ വ്യക്തിപരമായ കാര്യമാണെന്നും അതിനാല്‍ വിവരം നല്‍കാനാവില്ലെന്നും മുഖ്യവിവരാവകാശ കമ്മിഷണര്‍ അപേക്ഷകനെ അറിയിച്ചു.
വിവരങ്ങള്‍ നിഷേധിച്ചതിനെതിരേ കേന്ദ്ര വിവരാവകാശ കമ്മിഷനെ സമീപിക്കാമെങ്കിലും അപേക്ഷകന്‍ അതിനു തയാറായിട്ടില്ല.
രാഷ്ട്രപതിയുടെ യാത്രാവിവരങ്ങളെക്കുറിച്ചുള്ള അപേക്ഷകന്റെ ചോദ്യത്തിന് സുരക്ഷാകാരണങ്ങളാല്‍ മറുപടി നല്‍കാനാവില്ലെന്നും അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications