ഷാഹിനയുടെ ജാമ്യം: പ്രോസിക്യൂഷന്റെ നിലപാട് തേടി
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പരക്കേസില്‍ അബ്ദുല്‍ നാസര്‍ മദനിക്കെതിരെ മൊഴി നല്‍കിയ സാക്ഷികളെ സ്വാധീനിച്ചെന്ന കേസില്‍ തെഹല്‍ക റിപ്പോര്‍ട്ടര്‍ കെകെ. ഷാഹിനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കാന്‍ മാറ്റിവച്ചു.
പ്രോസിക്യൂഷന് എതിര്‍വാദം സമര്‍പ്പിക്കുന്നതിനാണ് ജസ്റ്റിസ് വി. ജഗന്നാഥ് സാവകാശം അനുവദിച്ചത്. നേരത്തേ മടിക്കേരി കോടതി ഷാഹിനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
2008 ജൂലൈ 25നു നടന്ന ബാംഗൂര്‍ സ്‌ഫോടനപരമ്പരയുടെ ഗൂഢാലോചന നടന്നെന്നു കരുതുന്ന ലക്കേരി എസ്‌റ്റേറ്റില്‍ മറ്റു പ്രതികളോടൊപ്പം മദനിയെ കണ്ടെന്നു മൊഴി കൊടുത്ത കെ.ബി. റഫീഖ്, ബിജെപി പ്രവര്‍ത്തകന്‍ കെ.കെ. യോഗാനന്ദ് എന്നിവരെയാണ് നവംബര്‍ 16നു മറ്റു നാലു പേരോടൊപ്പം ഷാഹിന കുടകില്‍ സന്ദര്‍ശിച്ചു ലേഖനം പ്രസിദ്ധീകരിച്ചത്.
സാക്ഷികളെ ഷാഹിനയും സംഘവും ചേര്‍ന്നു ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ക്രിമിനല്‍ ശിക്ഷാനിയമത്തിന്റെ 506ാം വകുപ്പു പ്രകാരമാണു കേസ്. പിന്നീടു രാജ്യദ്രോഹക്കുറ്റം കൂടി ചുമത്തുകയും ചെയ്തു.
ഷാഹിനയ്‌ക്കെതിരെ ഇത്തരത്തിലൊരു കേസ് രജിസ്റ്റര്‍ ചെയ്തതിനെതിരെ സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തുകയും മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications