സ്റ്റാപ്പിള്‍ വിസ അംഗീകരിക്കില്ല: ആന്റണി

ചൈനയുടെ ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ല. സ്റ്റാപ്പിള്‍ ചെയ്ത ചൈനീസ് വിസ ഇന്ത്യയ്ക്ക് അംഗീകരിക്കാനാവില്ല. ഇക്കാര്യം ചൈനയെ അറിയിച്ചിട്ടുണ്ട് എന്നും പ്രതിരോധമന്ത്രി ് പറഞ്ഞു.
അരുണാചലില്‍ നിന്നുള്ള ഇന്ത്യന്‍ വെയ്റ്റ്‌ലിഫ്റ്റര്‍ സിബി യുക്താറിനും പരിശീലകന്‍ അബ്രഹാം കയയ്ക്കും സ്റ്റാപ്പിള്‍ ചെയ്ത ചൈനീസ് വിസ നല്‍കിയിരിക്കുന്നത് ഇമിഗ്രേഷന്‍ അധികൃതര്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
പ്രത്യേക പേപ്പര്‍ വിസ ഉപയോഗിച്ച് യാത്ര ചെയ്യുന്നത് അധികൃതര്‍ വിലക്കുകയും ചെയ്തു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അരുണാചലില്‍ നിന്നും ജമ്മു കശ്മീരില്‍ നിന്നും ഉള്ള സന്ദര്‍ശകര്‍ക്ക് ചൈന സ്റ്റാപ്പിള്‍ ചെയ്ത വിസയാണ് നല്‍കിവരുന്നത്.
ഇത് ഇന്ത്യയുടെ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന നടപടിയാണെന്ന് പലതവണ ചൂണ്ടിക്കാണിക്കുകയുണ്ടായി. ചെനീസ് പ്രധാനമന്ത്രി വെന്‍ ജിയാബോയുടെ സന്ദര്‍ശന വേളയിലും ഇന്ത്യ ഇക്കാര്യം ഉന്നയിക്കുകയുണ്ടായി.












Click it and Unblock the Notifications