ഓടുന്ന ജീപ്പില്‍ യുവതിയെ മാനഭംഗപ്പെടുത്തി
ജയ്പൂര്‍: രാജസ്ഥാനിലെ സിക്കര്‍ ജില്ലയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ യുവതിയെ മാനഭംഗപ്പെടുത്തി.
ബുധനാഴ്ച രാത്രി നടന്ന സംഭവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പടാന്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുപ്രകാരം പൊലീസ് നാലുപേരെ അറസ്റ്റുചെയ്തു.
വീട്ടില്‍ നിന്നും രാത്രി നാലു പേര്‍ ചേര്‍ന്ന് തന്നെയും ഭര്‍ത്താവിനെയും തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നുവത്രേ. വഴിയില്‍ വച്ച് ഭര്‍ത്താവിനെ വാഹനത്തില്‍ നിന്നും ഇറക്കിവിട്ടശേഷം തന്നെ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
നാലു പ്രതികളെയും യുവതിയ്ക്ക് അറിയാമായിരുന്നു യുവതി തന്നെയാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് നല്‍കിയത്.
മാനഭംഗത്തിന് ശേഷം സംഘം ഒരു മരുപ്രദേശത്ത് യുവതിയെ ഉപേക്ഷിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ കൈകള്‍ കൂട്ടികെട്ടിയാണത്രേ അയാളെ ജീപ്പില്‍ നിന്നും ഇറക്കിവിട്ടത്.












Click it and Unblock the Notifications