ലീഡര്‍ യാത്രയായത് മനശാന്തിയോടെ: ചെന്നിത്തല

അതിനു താന്‍തന്നെ മുന്‍കയ്യെടുക്കുമെന്ന് കരുണാകരനെ അറിയിച്ചിരുന്നുവെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
അന്ത്യാഭിലാഷം പൂര്‍ത്തീകരിക്കാതെയാണു കരുണാകരന്‍ യാത്രയായതെന്നു പറയുന്നതു ശരിയല്ല
കരുണാകരന്റെ തിരുവനന്തപുരത്തെ വീട്ടില്‍ ഒറ്റയ്ക്ക് അദ്ദേഹവുമായി ഒടുവില്‍ സംസാരിച്ചപ്പോഴാണ് ഈ ഉറപ്പു കൊടുത്തത്.
മുരളിയെ തിരിച്ചെടുക്കണമെന്ന് അദ്ദേഹം വികാരാധീനനായി ആവശ്യപ്പെട്ടു. 'തീര്‍ച്ചയായും ആ ആഗ്രഹം നിറവേറ്റും എന്നു ഞാന്‍ ഉറപ്പു കൊടുത്തു. കരുണാകരന്‍തന്നെ ഇക്കാര്യം മുരളിയോടു പറഞ്ഞിട്ടുണ്ട്-രമേശ് പറഞ്ഞു.
മുരളിയെ നേരത്തേ തിരിച്ചെടുക്കാത്തതിനു പിന്നില്‍ ഞനാണെന്ന് ഏറെപ്പേരും വിശ്വസിക്കുന്നു. എന്നാല്‍, കെപിസിസിയില്‍ മുരളിക്ക് അനുകൂലമായി സംസാരിക്കാന്‍ ഏതാനുംപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണു വാസ്തവം. മുരളി വരുന്നതില്‍ എനിക്കു പേടിയൊന്നുമില്ല. മുരളിയെ തിരിച്ചെടുക്കുമ്പോള്‍ ഒരു മുന്‍ കെപിസിസി പ്രസിഡന്റിന് അര്‍ഹമായ സ്ഥാനവും പരിഗണനയും കൊടുക്കുകയും ചെയ്യും- അദ്ദേഹം വ്യക്തമാക്കി.
താനും ഉമ്മന്‍ ചാണ്ടിയും രണ്ടുപക്ഷത്തായിരുന്നു എന്നതും സത്യമാണ്.തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതു ഹൈക്കമാന്‍ഡ് ആണെങ്കിലും മുഖ്യമന്ത്രിപദത്തിന് ഏറ്റവും അവകാശം ഉമ്മന്‍ ചാണ്ടിക്കുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications