കൈവെട്ട് കേസ്: കുറ്റപത്രം സമര്‍പ്പിച്ചു

കേസില്‍ ആകെ 54 പ്രതികളാണ് ഉള്ളത്. 27 പേര്‍ക്കെതിരെയാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സവാദ് എന്നയാളാണ് ഒന്നാംപ്രതി. സവാദ്അടക്കമുള്ളവരെ പിടികൂടാനുണ്ടെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ഇവര്‍ക്കെതിരായ കുറ്റപത്രം പിടികൂടുന്ന മുറയ്ക്കു സമര്‍പ്പിക്കും
600 പേജുകള്‍ അടങ്ങിയ കുറ്റപത്രമാണ് പ്രത്യേക അന്വേഷണ സംഘം ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ 255 സാക്ഷികളുണ്ട്.
അധ്യാപകന്റെ കൈവെട്ടിയ സംഘത്തില്‍ ഉണ്ടായിരുന്നവരാണ് കേസിലെ ആദ്യ എട്ടു പ്രതികള്‍. ബാക്കിയുള്ളവര്‍ ഇതുമായി ബന്ധപ്പെട്ട ഗൂഡാലോചനയില്‍ പങ്കുള്ളവരും ഇതിന് സഹായം നല്‍കിയവരും മറ്റുമാണ്.
അതിനിടെ കൈവെട്ടിയ കേസില്‍ ആറു പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ വിചാരണ കോടതിയുടെ നടപടി ഹൈക്കോടതി ശരിവച്ചു. വിചാരണ കോടതിയുടെ വിധിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി.
പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യം അനുവദിക്കാന്‍ മതിയായ കാരണമില്ലെന്നും കോടതി കണ്ടെത്തി












Click it and Unblock the Notifications