പാക് ടിവി റിപ്പോര്‍ട്ടറെ വെടിവച്ചു കൊന്നു
ഇസ്‌ലാമാബാദ്: പാകിസ്താനിലെ ജിയോ ന്യൂസ് ടെലിവിഷന്‍ ചാനലിന്റെ റിപ്പോര്‍ട്ടറെ അജ്ഞാതര്‍ വെടിവച്ചു കൊന്നു.
വാലി ഖാന്‍ ബാബര്‍ (29) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ തെക്കന്‍ കറാച്ചിയിലെ പെഹല്‍വാന്‍ ഗോത് പ്രദേശത്തുവച്ചാണ് ബാബറിനുനേരെ ആക്രമണമുണ്ടായത്. കാറിന് ഉള്ളിലാണ് ബാബറിന്റെ മൃതദേഹം കണ്ടെത്തിയത്.
ആളൊഴിഞ്ഞ സ്ഥലത്തുവച്ച് വളരെ അടുത്തുനിന്നാണ് അക്രമികള്‍ നിറയൊഴിച്ചതെന്ന് ചാനല്‍ അധികൃതര്‍ പറഞ്ഞു. അക്രമികള്‍ ബാബറിനുനേരെ അഞ്ചുതവണ വെടിവച്ചുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
രണ്ടു വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ നെറ്റിയില്‍ തറച്ചു. അക്രമത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. കറാച്ചിയിലെ മയക്കുമരുന്ന് വ്യാപാരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അടുത്തിടെ ബാബര്‍ പുറത്തുകൊണ്ടുവന്നിരുന്നു.
കറാച്ചിയിലെ പെഹല്‍വാന്‍ ഗോത് പ്രദേശത്ത് ഏതാനും ദിവസങ്ങളായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഈയാഴ്ച നടന്ന അക്രമ സംഭവങ്ങളില്‍ ഇവിടെ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications