വെളുത്തുള്ളി കിലോയ്ക്ക് 500 രൂപയാകും?
മുംബൈ: സവോളയുടെ വിലക്കയറ്റത്തിന് പിന്നാലെ വെളുത്തുള്ളിയുടെ വിലയും കുതിക്കാനൊരുങ്ങുന്നു. വെളുത്തുള്ളി കിലോയ്ക്ക് 500 രൂപയായി ഉയര്‍ന്നേക്കുമെന്ന് വ്യാപാരികള്‍ പറയുന്നത്.
മുംബൈ മാര്‍ക്കറ്റില്‍ എത്തുന്ന വെളുത്തുള്ളി കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് മാര്‍ക്കറ്റ് അധികൃതര്‍ പറഞ്ഞു.
രണ്ട്, മൂന്ന് ആഴ്ചകള്‍ക്കു മുമ്പ് 25 മുതല്‍ 30 ട്രക്ക് വരെ വെളുത്തുള്ളി മാര്‍ക്കറ്റില്‍ എത്തുമായിരുന്നു. ഇപ്പോഴത് മൂന്നു മുതല്‍ അഞ്ചു വരെ ട്രക്കുകളായി കുറഞ്ഞിട്ടുണ്ട്.
ഉള്ളി വിപണിയില്‍ എത്തുന്നത് കുറയുന്നതോടെ വില വര്‍ധിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. ഇപ്പോള്‍ വെളുത്തുള്ളിയുടെ വില കിലോയ്ക്ക് 400 രൂപയാണ്.












Click it and Unblock the Notifications