ഗാര്‍ഡ് മകനെ പീഡിപ്പിച്ചെന്ന് അക്ഷയ് കുമാര്‍
മുംബൈ: തന്റെ മകനെ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചെന്ന് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. ജൂഹുവിലെ ഒരു കെട്ടിടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപവുമായിട്ടാണ് അക്ഷയ് രംഗത്തെത്തിയിരിക്കുന്നത്.
ആറു വയസ്സുകാരനായ മകന്‍ ആരവിന്റെ പിന്‍ഭാഗത്ത് ഉദ്യോഗസ്ഥന്‍ അമര്‍ത്തി നുള്ളിയെന്നാണ് അക്ഷയ് പറയുന്നത്. എന്നാല്‍ ഉദ്യോഗസ്ഥന്‍ പറയുന്നത് താന്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ്.
കാര്യമെന്തായാലും അക്ഷയുടെ പരാതിയ്ക്കുപിന്നാലെ മുപ്പത്തിയഞ്ചുകാരനായ ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. കെട്ടിടത്തിലെ വൈദ്യുത സര്‍ക്യൂട്ടുകള്‍ കേന്ദ്രീകരിച്ചിരിക്കുന്ന മുറിയില്‍ ആരവ് കയറാന്‍ ശ്രമിച്ചപ്പോള്‍ കുട്ടിയെ പിന്തിരിപ്പിക്കുകയാണ് സെക്യൂരിറ്റി ചെയ്തതെന്നാണ് ഇയാളെ ജോലിയ്ക്ക് നല്‍കിയ ഏജന്‍സി പറയുന്നത്.
അക്ഷയും കുടുംബവും ഒരു കുടുംബസുഹൃത്തിനെ കാണാനായിട്ടാണത്രേ ഗ്രാന്റ് ഈസ്റ്റേണ്‍ ഷോര്‍സില്‍ എത്തിയത്. ഇവിടെവച്ച് അക്ഷയ് മറ്റുചില പരിചയക്കാരുമായി സംസാരിക്കുന്നതിനിടെയാണ് സംഭവം നടന്നത്.
ഇതിനിടെ ആരവ് കരയുന്നത് കേട്ട് അക്ഷയ് ശ്രദ്ധിക്കുകയായിരുന്നു. അപ്പോള്‍ കുട്ടി മീറ്റര്‍ റൂമിലേയ്ക്ക് പോകാന്‍ശ്രമിക്കുകയായിരുന്നുവെന്ന് ഗാര്‍ഡ് പറഞ്ഞു. എന്നാല്‍ ആരവ് അങ്ങനെ ചെയ്തിട്ടില്ലെന്നാണ് അക്ഷയ് പറഞ്ഞത്. മാത്രമല്ല സ്റ്റെപ്പുകള്‍ കയറുകയായിരുന്ന ആരവിനെ യാതൊരു കാരണവുമില്ലാതെ ഗാര്‍ഡ് നുള്ളുകയായിരുന്നുവെന്നും താരം പറഞ്ഞു.
സംഭവം പ്രശ്‌നമായപ്പോള്‍ ഇവിടെയുണ്ടായിരുന്ന മറ്റൊരാളും തന്റെ മകന് ഇത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കിയത്രേ. ഇതോടെ അധികൃതര്‍ ഇയാളെ പുറത്താക്കുകയായിരുന്നു.












Click it and Unblock the Notifications