കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈക്കൂലി: എംഎല്‍എ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചു

  • By Lakshmi
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ എംഎല്‍എ മന്ത്രാലയത്തിലെ ഉ‌ദ്യോഗസ്ഥനെ മര്‍ദിച്ചു. മര്‍ദനത്തില്‍ പ്രതിഷേധിച്ച് മന്ത്രാലയ ജീവനക്കാര്‍ മിന്നല്‍ പണിമുടക്കു നടത്തി.

വിദര്‍ഭ അച്ചല്‍പൂര്‍ നിയമസഭാംഗമായ ബച്ചു കാഡുവാണ് ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ ക്ലര്‍ക് തസ്തികയില്‍ ജോലിചെയ്യുന്ന ജീവനക്കാരനെ മര്‍ദിച്ചത്.
ആരോഗ്യമന്ത്രി സുരേഷ് ഷെട്ടി സ്ഥലത്തില്ലാത്തപ്പോഴാണ് സന്ദര്‍ശനം. ഇദ്ദേഹം നാഗ്പൂരിലാണുള്ളത്.

ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച ആവശ്യപ്പെടുന്ന ഡോക്ടര്‍മാരില്‍ നിന്നും ഉദ്യോഗസ്ഥന്‍ കൈക്കൂലി ചോദിച്ചതാണു തന്നെ പ്രകോപിപ്പിച്ചതെന്നു കാഡു ന്യായീകരിച്ചു.

വന്‍തുകയാണ് ഇയാള്‍ ഇത്തരത്തില്‍ കൈക്കലാക്കുന്നതെന്ന് കാഡു ആരോപിക്കുന്നു. ഇതുവരെ ഇത്തരത്തില്‍ പതിനഞ്ചുലക്ഷം രൂപയോളം ഇയാള്‍ കൈപ്പറ്റിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥനെതിരെ കാഡു നല്‍കിയ പരാതിയില്‍ പറയുന്നു.

വെള്ളിയാഴ്ച പാത്രി കാഡുവും ഉദ്യോഗസ്ഥനും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും പിന്നലെ കാഡു ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യ സെക്രട്ടറി ഉന്നതലസമിതിയെ നിയോഗിച്ചിരിക്കുകയാണ്.

English summary
Independent MLA from Achalpur, Bachchu Kadu, allegedly thrashed a public health department clerk, Chandravadan Hagavane over bribe in Mantralaya on Friday morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X