മുംബൈക്കാര്‍ക്ക് ഡാഡിയുടെ വക 5രൂപയ്ക്ക് ഉള്ളി
മുംബൈ: സവാള വിലവര്‍ധനയും ക്ഷാമവും കാരണം ജനം വലയുകയാണ്. സവാള കൂടുതലായി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കാണ് ദുരിതമേറെയും.
ഇങ്ങനെ വിലക്കയറ്റമോര്‍ത്ത് വ്യാകുലപ്പെട്ടിരുന്ന മുംബൈക്കാരെ അതിശയിപ്പിച്ചുകൊണ്ട് ഒരു ദിവസം കിലോയ്ക്ക് അഞ്ചുരൂപ നിരക്കില്‍ സവോള നഗരത്തില്‍ വില്‍പ്പനയ്‌ക്കെത്തുന്നു.
മുന്‍ അധോലോക പ്രവര്‍ത്തകനും ഇപ്പോള്‍ രാഷ്ട്രീയക്കാരനുമായ ഡാഡി എന്ന് മുംബൈക്കാര്‍ വിളിക്കുന്ന അരുണ്‍ ഗാവ്‍ലിയാണ് അഞ്ചുരൂപയ്ക്ക് ഉള്ളിവില്‍പ്പന നടത്തുന്നത്.
എന്‍എം ജോഷി മാര്‍ഗിലുള്ള ഗാവ്‍ലിയുടെ ഓഫീസില്‍ വച്ച് ഞായറാഴ്ചയും പ്രവര്‍ത്തകര്‍ ഉള്ളി വിതരണം നടത്തുന്നുണ്ട്.
ഗാവ്‌ലിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ അഖില്‍ ഭാരതീയ സേനയാണ് സവാള തീരെ കുറഞ്ഞ വിലയ്ക്കു വിറ്റത്. ചിലര്‍ക്കെല്ലാം ഡാഡിയുടെ പാര്‍ട്ടി ഫ്രീയായും ഉള്ളി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം തന്നെ മഹാരാഷ്ര്ട നവനിര്‍മാണ്‍ സേനയും ശിവസേനയും കുറഞ്ഞ നിരക്കില്‍ സവാള വില്‍പ്പനയുമായി നഗരത്തിലിറങ്ങിയിട്ടുണ്ട്.
ആരാണ് കുറഞ്ഞ വിലയ്ക്കു സവാള വില്‍ക്കുന്നത് അവര്‍ക്കായിക്കും അടുത്ത തെരഞ്ഞെടുപ്പിലെ വോട്ടെന്നാണ് മുംബൈക്കാര്‍ പറയുന്നത്. മഹാരാഷ്ര്ട നവനിര്‍മാണ്‍ സേന എംഎല്‍എ റാം കദം 11,000 കിലോ സവാള സൗജന്യമായി വിതരണം ചെയ്തു കഴിഞ്ഞ ദിവസം വാര്‍ത്ത സൃഷ്ടിച്ചിരുന്നു.
എന്തായാലും അടുത്ത തിരഞ്ഞെടുപ്പിനായി ജനങ്ങളെ പാട്ടിലാക്കാന്‍ ഉള്ളിപോലെ വേറെന്ത് സഹായിക്കുമെന്നാണ് മുംബൈയിലെ രാഷ്ട്രീയക്കാരുടെ ചോദ്യം. അതുകൊണ്ടുതന്നെ അവര്‍ സ്വന്തം കീശ കീറിയാലും ജനങ്ങള്‍ക്ക് ഉള്ളി കുറഞ്ഞവിലയ്ക്ക് നല്‍കണമെന്ന വാശിയിലാണ്.












Click it and Unblock the Notifications