മാനഭംഗം: പ്രതികാരം ചെയ്യുമെന്ന് എംഎല്‍എ
ബാന്ധ (യു.പി): തന്നെ കള്ളക്കേസില്‍ കുടുക്കിയതിന് പ്രതിപക്ഷ പാര്‍ട്ടികളോട് പ്രതികാരം ചെയ്യുമെന്ന് മാനഭംഗക്കേസില്‍ അറസ്റ്റിലായ ബിഎസ് പി എംഎല്‍എ പുരുഷോത്തം നാരായണ്‍ ദ്വിവേദി.
പെണ്‍കുട്ടിയ്ക്കും കുടുംബത്തിനുമെതിരെയും ദ്വിവേദി പ്രതികാരഭീഷണി മുഴക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബാന്ധ ജില്ലാ ജയിലിലേക്ക് പോകും മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ദ്വിവേദി.
ഇതിനിടെ പീഡനത്തിനിരയായ പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരിക്കുന്ന അതേ ജയിലേയ്ക്കാണ് കോടതി ദ്വിവേദിയെയും അയച്ചിരിക്കുന്നത്.
ദ്വിവേദി നല്‍കിയ മോഷണക്കേസിന്മേലാണ് വേലക്കാരിയായ പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റുചെയ്തത്. ഡിസംബര്‍ 14നാണ് കുട്ടിയെ ജയില്‍ അടച്ചത്.
എന്നാല്‍ എംഎല്‍എയെ ഇതേ ജയിലില്‍ അയച്ചത് പെണ്‍കുട്ടിയ്ക്ക് ഭീഷണിയാണെന്നും പെണ്‍കുട്ടിയെ ഉടന്‍ മോചിപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യാഴാഴ്ച അറസ്റ്റിലായ ദ്വിവേദിയെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
2010 ഡിസംബര്‍ 10നും 11നും ദ്വിവേദിയുടെ വീട്ടില്‍ വെച്ചാണ് 17 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. 12ന് അവിടെനിന്ന് പെണ്‍കുട്ടി രക്ഷപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് ദ്വിവേദിയുടെ കൂട്ടാളികളായ രജേന്ദ്ര ശുക്ലയെയും സുരേന്ദ്ര നേതയെയും ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു കൂട്ടാളി രാവണ്‍ ഗാര്‍ഗിനുവേണ്ടി തിരച്ചില്‍ നടക്കുകയാണ്.












Click it and Unblock the Notifications