കുമളി: ശബരിമല ദുരന്തത്തില്‍ മരിച്ചവരില്‍ അഞ്ചു മലയാളികളെ തിരിച്ചറിഞ്ഞു. ചെന്നൈയില്‍ സ്ഥിരതാമസക്കാരനായ പാലക്കാട് സ്വദേശി പത്മനാഭന്‍, പാലക്കാട് സ്വദേശി കൃഷ്ണപ്രസാദ്, കുന്ദംകുളം സ്വദേശി സതീശന്‍, മലപ്പുറം ചേരൂര്‍ വേങ്ങര പട്ടയില്‍ കോരുക്കുട്ടി(60), തൃപ്പൂണിത്തുറ സ്വദേശി ഉണ്ണികൃഷ്ണന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ദുരന്തത്തില്‍ ആകെ 104 പേര്‍ മരിച്ചതായാണ് സ്ഥിരീകരണം. ഇവരില്‍ തമിഴ്‌നാട് 22, കര്‍ണാടക23, ആന്ധ്രാപ്രദേശ്17, ശ്രീലങ്ക1 എന്നിങ്ങനെ ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്.