യെഡിയൂരപ്പയും ശബരിമലയിലേക്ക്
ഇടുക്കി: ശബരിമലയ്ക്കടുത്ത് പുല്ലുമേട് ദുരന്തത്തില്‍ നിരവധി കര്‍ണാടക സ്വദേശികള്‍ മരിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ കുമളിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.
ഉച്ചയ്ക്ക് 12 മണിയോടെ ഹാവേരിയില്‍ ഹെലികോപ്ടര്‍ മാര്‍ഗമാണ് കുമളിയിലെത്തുകയെന്നാണ് അറിയുന്നത്. കര്‍ണാടകയില്‍ നിന്ന് രണ്ട് സംഘം രക്ഷാപ്രവര്‍ത്തകരും ദുരന്ത സ്ഥലത്ത് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
മന്ത്രിമാരായ ഉമേഷ് കാട്ടിയും ശോഭന കരന്തലജെയും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
മരിച്ച കര്‍ണാടക സ്വദേശികളുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 25000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.
കര്‍ണാടകയില്‍ നിന്നുള്ള 20 ഓളം ഭക്തര്‍ ദുരന്തത്തില്‍ മരിച്ചിട്ടുണ്ടെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.
Sabarimala Stampede - Control room no- 0471 2331639, 04869 222049












Click it and Unblock the Notifications