വിഎസ് ദുരന്തസ്ഥലംസന്ദര്‍ശിയ്ക്കും
വണ്ടിപ്പെരിയാര്‍ (ഇടുക്കി): 104 ശബരിമല തീര്‍ഥാടകര്‍ മരിയ്ക്കാനിടയായ പുല്ലുമേടില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ശനിയാഴ്ച സന്ദര്‍ശനം നടത്തും. കണ്ണൂരിലുള്ള മുഖ്യമന്ത്രി രാവിലെ 9.30ഓടെ നാവികസേനയുടെ ഹെലികോപ്റ്ററിലാണ് സംഭവസ്ഥലത്തേയ്ക്ക് തിരിക്കുക. മുഖ്യമന്ത്രിയുടെ ഇന്നത്തെ ഔദ്യോഗികപരിപാടികളെല്ലാം മാറ്റിവെച്ചിട്ടുണ്ട്.
മന്ത്രിമാരായ ഡോ.തോമസ് ഐസക്ക്, വി.സുരേന്ദ്രന്‍പിള്ള, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സംഭവസ്ഥലത്തുണ്ട്. കേരള മോചനയാത്ര തത്കാലം നിര്‍ത്തിവെച്ച് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തിരസഹായമായി സര്‍ക്കാര്‍ 5,000 രൂപ വീതം നല്‍കും. ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ അവരുടെ വീട്ടിലെത്തിക്കും. പരിക്കേറ്റവരുടെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications