ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു
ദില്ലി: ശബരിമല പുല്ലുമേടിലുണ്ടായ അപകടം കേന്ദ്രസര്‍ക്കാര്‍ ദേശീയദുരന്തമായി പ്രഖ്യാപിച്ചു.രക്ഷാപ്രവര്‍ത്തനത്തിന് എല്ലാവിധ സഹായവും നല്‍കുമെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി അറിയിച്ചിട്ടുണ്ട്.
ദുരന്തത്തില്‍ രാഷ്‌ട്രപതിയ പ്രതിഭാ പാട്ടീലും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും അഗാധദുഃഖം പ്രകടിപ്പിച്ചു. സംസ്‌ഥാനത്ത് സര്‍ക്കാര്‍ശനിയാഴ്ച ദുഃഖസൂചകമായി പൊതു അവധിയും സംസ്‌ഥാനത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിക്കുകയും ചെയ്‌തു.
സംഭവത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇടുക്കി ജില്ലാ കലക്‌ടറോട് ആവശ്യപ്പെട്ടു. മരിച്ചവരുടെ ആശ്രിതര്‍ക്കും പരുക്കേറ്റവര്‍ക്കുമുള്ള ധനസഹായം അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പുല്ലുമേടില്‍ ഉണ്ടായ അപകടത്തെ കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്നു ധനമന്ത്രി തോമസ് ഐസക് അറിയിച്ചു അന്വേഷണ രീതി പിന്നീടു പ്രഖ്യാപിക്കും. ദുരന്തസ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൃതദേഹങ്ങള്‍ വീടുകളിലെത്തിക്കാന്‍ അമ്പതിലധികം കെഎസ്ആര്‍ടി.സി ബസ്സുകള്‍ കുമളിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റു മോര്‍ട്ടത്തിനു ശേഷം സര്‍ക്കാര്‍ ചെലവില്‍ വീടുകളില്‍ എത്തിക്കും. മരിച്ചവരുടെ ബന്ധുക്കള്‍ അടിയന്തര സഹായമായി 5,000 രൂപ വീതം അനുവദിക്കും. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. തേക്കടി ദുരന്തത്തിനു സമാനമായ നഷ്ടപരിഹാരം അനുവദിക്കുന്നകാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications