പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു
ദില്ലി: വണ്ടിപ്പെരിയാര്‍ പുല്ലുമേട് അപകടത്തില്‍പ്പെട്ടവര്‍ക്കു പ്രധാനമന്ത്രിയുടെ ദുരിതാശ്വാസം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്കു ഒരു ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്കു 50,000 രൂപ വീതവും നല്‍കും. ദുരന്തത്തില്‍ പ്രധാനമന്ത്രി അഗാധദുഃഖം രേഖപ്പെടുത്തി.
അപകടത്തില്‍പ്പെട്ടവര്‍ക്കു അടിയന്തര സഹായമായി 5000 രൂപ വീതം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. . മറ്റ് ധനസഹായം സംബന്ധിച്ചുള്ള കാര്യങ്ങള്‍ പിന്നീട് അറിയിക്കും.
മരിച്ചവരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും മൃതദേഹങ്ങള്‍ അതാത് സ്ഥലങ്ങളില്‍ എത്തിക്കുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അന്യസംസ്ഥാനങ്ങളിലേക്ക് മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ട് പോകുന്ന വാഹനങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരും പോകുന്നുണ്ട്.












Click it and Unblock the Notifications