വനംവകുപ്പിന്റെ ചങ്ങലയും വില്ലനായി?
വണ്ടിപ്പെരിയാര്‍: ശബരിമല പുല്ലുമേട്ടിലുണ്ടായ ദുരന്തത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിച്ചത് സുരക്ഷ മുന്‍നിര്‍ത്തി വനംവകുപ്പ് കെട്ടിയ ചങ്ങലയാണെന്ന് റിപ്പോര്‍ട്ടുകള്‍.
തിങ്ങിനിറയുന്ന ഭക്തര്‍ വനത്തിലേക്ക് കടക്കുന്നത് തടയാനായി കാനനപാതയുടെ ഇരുവശത്തുമായി വനംവകുപ്പ് ചങ്ങലയും കയറും വലിച്ചുകെട്ടിയിരുന്നു. എന്നാല്‍ തിരക്ക് നിയന്ത്രണാതീതമായിട്ടും ചങ്ങല അഴിച്ചുമാറ്റാന്‍ അധികൃതര്‍ ശ്രമിച്ചില്ല. മകരജ്യോതി ദര്‍ശനത്തിനു ശേഷം തിരിച്ചിറങ്ങിയ അയ്യപ്പന്‍മാര്‍ തിക്കിലുംതിരക്കിലുംപെട്ട് ചങ്ങലയില്‍ തട്ടി വീണുവെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ പറയുന്നു.
തിരക്കില്‍പ്പെട്ട വീണവര്‍ക്ക് മുകളിലൂടെ സ്വജീവന്‍ രക്ഷിയ്ക്കാനായി പിന്നാലെയെത്തിയവര്‍ ചവിട്ടിക്കടന്നു പോകുകയായിരുന്നു. ഇതാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്.












Click it and Unblock the Notifications