Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോള്‍ വില 2.54രൂപവരെ കൂട്ടി

Petrol
ദില്ലി: വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരുടെ ഭാരം ഇരട്ടിപ്പിച്ചുകൊണ്ട് പൊതുമേഖലാ പെട്രോള്‍ കമ്പനികള്‍ പെട്രോള്‍ വില വീണ്ടും കൂട്ടി. പുതിയ നിരക്ക് ശനിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തിലായി.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) ലിറ്ററിന് 2.50 രൂപയും ഹിന്ദുസ്ഥാന്‍ പെട്രോളിയം 2.54 രൂപയും ഭാരത് പെട്രോളിയം 2.53 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്.ഒരു മാസത്തിനിടെ രണ്ടാംതവണയാണ് ഈ വര്‍ധന.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വീപ്പയ്ക്ക് 92 ഡോളറായതിന്റെ പശ്ചാത്തലത്തിലാണ് വിലക്കയറ്റമെന്നാണ് കമ്പനികളുടെ വിശദീകരണം. ഡിസംബര്‍ 15ന് പെട്രോള്‍ ലിറ്ററിന് മൂന്നുരൂപയാണ് കൂട്ടിയത്.

പുതിയ നിരക്കനുസരിച്ച് ദില്ലിയില്‍ പെട്രോള്‍വില ലിറ്ററിന് 58.37 മുതല്‍ 58.39 രൂപവരെയായി ഉയര്‍ന്നു. 2010 ജൂണിലാണ് പെട്രോളിയം വിലവര്‍ധനവിലുള്ള നിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളഞ്ഞത്.

എങ്കിലും ഇപ്പോഴും അനൗപചാരികമായി പെട്രോളിയം മന്ത്രാലയവുമായി ചര്‍ച്ച നടത്തി അനുമതി വാങ്ങിയ ശേഷമാണ് കമ്പനികള്‍ വിലവര്‍ധിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+