ആദര്‍ശ് ഫ്ലാറ്റ് പൊളിക്കണമെന്ന് ജയറാം രമേശ്

ചട്ടങ്ങള്‍ ലംഘിച്ചാണ് 31 നില കെട്ടിടം നിര്‍മിച്ചതെന്ന് നേരത്തെതന്നെ ആരോപണം ഉയര്‍ന്നിരുന്നു. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് കെട്ടിട സമുച്ചയം നിര്‍മിച്ചതെന്ന് പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉപസമിതി കണ്ടെത്തിയിരുന്നു.
അനധികൃതമായി നിര്‍മിച്ച നിലകള്‍ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയം ആദര്‍ശ് ഹൗസിങ് സൗസൈറ്റിക്ക് നോട്ടീസും നല്‍കിയിരുന്നു.
പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെയാണ് ഫ്ലാറ്റ് നിര്‍മ്മിച്ചതെന്ന് വനംപരിസ്ഥിതി മന്ത്രി ജയറാം രമേശ് നേരത്തെ വ്യക്തമാക്കിയിരുന്നു.
കാര്‍ഗില്‍ യുദ്ധവീരന്മാരുടെ അടുത്ത ബന്ധുക്കള്‍ക്കായി ആറു നിലകളുള്ള ഫ്ലാറ്റ്സമുച്ചയം നിര്‍മ്മിക്കാനാണ് സൊസൈറ്റി ആദ്യം അനുമതി തേടിയത്. എന്നാല്‍ പിന്നീട് ഇവിടെ ചട്ടങ്ങള്‍ ലംഘിച്ച് 31 നിലകളുള്ള ഫ്ലാറ്റ് സമുച്ചയം നിര്‍മിച്ചു.
മുംബൈ കൊളാബയില്‍ സേനയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ആദര്‍ശ് ഫ്ലാറ്റ് സമുച്ചയം പണിതുയര്‍ത്തിയത്. തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അശോക് ചവാന്റെ മുഖ്യമന്ത്രിക്കസേര തെറിപ്പിക്കുകയും ചെയ്തു.












Click it and Unblock the Notifications