പുനെയില്‍ വിദേശയുവതിയെ കാമുകന്‍ മാനഭംഗപ്പെടുത്തി
പൂനെ: പൂനെയിലെ ഒരു കോളേജില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥിനിയെ കാമുകന്‍ മാനഭംഗപ്പെടുത്തിയതായി പരാതി. ജനുവരി ഒന്നിനു നടന്ന സംഭവത്തെക്കുറിച്ച് വെള്ളിയാഴ്ച രാത്രിയിലാണ് വിദ്യാര്‍ഥിനി കേസ് രജിസ്റ്റര്‍ ചെയ്തത്.
മാനഭംഗത്തിന് ശേഷം 25കാരിയായ പെണ്‍കുട്ടി കാമുകനോട് വിവാഹാഭ്യാര്‍ത്ഥന നടത്തിയെങ്കിലും കാമുകന്‍ അതിന് തയ്യാറായില്ല. തുടര്‍ന്നാണ് യുവതി പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഉപരിപഠനത്തിനായി ഒന്നര വര്‍ഷം മുമ്പാണ് യുവതി പുനെയില്‍ എത്തിയത്.
പെണ്‍കുട്ടി താമസിക്കുന്ന മുന്ദ് വയിലുള്ള വീട്ടില്‍വച്ചാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. പുനെയില്‍ വന്നകാലത്തുതന്നെ താന്‍ യുവാവിനെ പരിചയപ്പെട്ടിട്ടുണ്ടെന്നും യുവതി പറയുന്നു.
യുവതിയെ കാണാനെന്ന ഭാവത്തില്‍ അര്‍ധരാത്രിയില്‍ മദ്യപിച്ച് വീട്ടിലെത്തിയ യുവാവ് ഇവരെ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
യുവാവിന്റെ പേരു വിവരങ്ങളും ഫോട്ടോയും മൊബൈല്‍ നമ്പറുമെല്ലാം യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ യുവാവിന്റെ യഥാര്‍ഥ വിലാസം യുവതിയ്ക്ക് അറിയില്ല.












Click it and Unblock the Notifications