മാനഭംഗം:എംഎല്‍എയെ തൂക്കിക്കൊല്ലണമെന്ന് പെണ്‍കുട്ടി
ലഖ്‌നൊ: തന്നെ ബലാത്സംഗം ചെയ്ത ബിഎസ്പി മുന്‍ എംഎല്‍എ പുരുഷോത്തം ദ്വിവേദിയെ തൂക്കികൊല്ലണമെന്ന് മാനഭംഗത്തിനിരയായ ദളിത് പെണ്‍കുട്ടി ആവശ്യപ്പെട്ടു.
ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് പതിനേഴുകാരിയായ പെണ്‍കുട്ടി ഈ ആവശ്യം ഉന്നയിച്ചത്. കള്ളക്കേസില്‍ കുടുക്കിയാണ് പെണ്‍കുട്ടി ജയിലിലടയ്ക്കപ്പെട്ടത്.
തന്നെ പീഡിപ്പിച്ച എംഎല്‍എയുടെ സഹോദരന്‍ നോക്കിനില്‍ക്കെ പോലീസ് തന്നെ മര്‍ദിച്ചതായി പെണ്‍കുട്ടി ആരോപിച്ചു. ഞാന്‍ വല്ലാതെ പേടിച്ചിരിക്കുകയാണ്. എനിക്ക് ജീവിക്കാന്‍ സുരക്ഷിതമായ ഒരു സ്ഥലം ലഭിക്കണം-പെണ്‍കുട്ടി പറഞ്ഞു.
പെണ്‍കുട്ടിയെ മര്‍ദിച്ചതിന് എസ്.ഐ ജബ്ബാര്‍ അഹമ്മദിനെ ശനിയാഴ്ച സസ്‌പെന്റ് ചെയ്തു.
എംഎല്‍എയുടെ ഭാഗം മാത്രം കേട്ട ജബ്ബാര്‍ അഹമ്മദ് തന്റെ മൊഴികള്‍ രേഖപ്പെടുത്താന്‍ വിസമ്മതിച്ചെന്ന് പെണ്‍കുട്ടി ആരോപിച്ചു. ഇനിയെങ്കിലും തനിക്ക് നീതി ലഭിക്കുമെന്നാണ് വിശ്വാസമെന്നും പെണ്‍കുട്ടി പറഞ്ഞു.
മുഖ്യമന്ത്രി മായാവതി ഉത്തരവനുസരിച്ചാണ് പെണ്‍കുട്ടിയെ വിട്ടയച്ചത്. ബിഎസ്പി എംഎല്‍എ ഉള്‍പ്പെട്ട കേസില്‍ പെണ്‍കുട്ടിയെ ഉടനടി വിട്ടയയ്ക്കണമെന്നും അവള്‍ക്കും കുടുംബത്തിനും മതിയായ സുരക്ഷ നല്‍കണമെന്നും അലാഹാബാദ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
പുരുഷോത്തം ദ്വിവേദിയെ വിചാരണ ചെയ്യാന്‍ അതിവേഗ കോടതി തുടങ്ങുമെന്ന് മായാവതി പ്രഖ്യാപിച്ചിട്ടുണ്ട്. കൃത്യം മറച്ചുവെക്കാന്‍ എം.എല്‍.എ. ശ്രമിച്ചതായി മായാവതി കുറ്റപ്പെടുത്തി.












Click it and Unblock the Notifications