മരിച്ചവരില്‍ ഒരു മുസ്ലിം അയ്യപ്പഭക്തനും
കാര്‍വാര്‍: പുല്ലുമേട് ദുരന്തത്തില്‍ മരിച്ചവരില്‍ ഒരു മുസ്ലീം അയ്യപ്പ ഭക്തനും. വടക്കന്‍ കര്‍ണാടക നഗരമായ കാര്‍വാറില്‍ നിന്നുള്ള, ഇരുപത്തിരണ്ടുകാരനായ മെഹബൂബ് സാബ് മഡ്‌ക്കൈ ആണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്.
ഇസ്ലാം മതവിശ്വാസിയാണെങ്കിലും മെഹബൂബ് ശബരിമല വിശ്വാസിയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇത് അഞ്ചാം തവണയാണത്രേ മെഹബൂബ് ശബരിമല സന്നിധാനത്തിലെത്തി അയ്യപ്പ ദര്‍ശനം നടത്തിയത്.
മെഹബൂബിന്റെ ഒപ്പം പോയ സ്വാമിമാരാണ് മെഹബൂബിന്റെ വീട്ടുകാരെ വിളിച്ച് മരണവാര്‍ത്ത അറിയിച്ചത്. നാട്ടിലെ മാതൃകാ യുവാവായിട്ടാണ് മെഹബൂബ് അറിയപ്പെടുന്നത്. ഇപ്പോഴും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മരണവാര്‍ത്ത വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. മെഹ്ബൂന്റെ വീട്ടില്‍ മാതാപിതാക്കളും രണ്ട് സഹോദന്മാരുമാണുള്ളത്.












Click it and Unblock the Notifications