ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാര്‍: ശരത് പവാര്‍

തിരഞ്ഞെടുപ്പിന് താഴേ തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്ന മഹാരാഷ്ട്രാ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടതാണ് പവാറിന്റെ അഭിപ്രായ പ്രകടനത്തിനു പിന്നില്‍.
കൂട്ടുകക്ഷി ഭരണം എന്ന നയമാണ് പാര്‍ട്ടി കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലും സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ താഴേ തട്ടില്‍ പാര്‍ട്ടിക്ക് ശക്തിയുണ്ടാക്കണമെന്നു ചവാന്‍ പ്രവര്‍ത്തകരോട് വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു.
വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ പവാറിന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും സമ്മര്‍ദ്ദം അനുഭവിക്കേണ്ടിവരുന്നുണ്ട്.
മഹാരാഷ്ട്രയില്‍ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍സിപിയുടെ നിലപാട് നിര്‍ണായകമാണ്. എന്നാല്‍ കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നു മഹാരാഷ്ട്ര പിസിസി വക്താവ് ഹുസൈന്‍ ധല്‍വായ് അറിയിച്ചു.












Click it and Unblock the Notifications