Get Updates
Get notified of breaking news, exclusive insights, and must-see stories!

മംഗളയില്‍ മലയാളി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം

ദില്ലി: കേരളത്തിലേയ്ക്കുള്ള മംഗള എക്‌സ്പ്രസ് എസി കോച്ചില്‍ മലയാളി യുവതിക്കുനേരെ പീഡന ശ്രമം. ഇതുകഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ സ്ലീപ്പര്‍ കോച്ചില്‍ കവര്‍ച്ചയും നടന്നു.

ദില്ലിയില്‍ നിന്നു വ്യാഴാഴ്ച കേരളത്തിലേക്കു തിരിച്ച മംഗളയിലെ ബി 1, തേഡ് എസി കോച്ചില്‍ ശനി പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണു മലയാളി യുവതിയെ സഹയാത്രികന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചത്.

ഗോവയില്‍ നിന്നു കൊച്ചിയിലേക്കു സഞ്ചരിച്ച സംഘത്തിലെ അംഗമാണ് ഇയാള്‍. നാസിക്കില്‍ നിന്നു തൃശൂരിലേക്കു പോവുകയായിരുന്ന യുവതി ബഹളം വച്ചതിനെത്തുടര്‍ന്നു സഹയാത്രികരും ജീവനക്കാരും ഇടപെട്ടു. സംഘര്‍ഷമായതോടെ ടിടിആര്‍ യുവാവിനെ എസി കോച്ചില്‍ നിന്നു പുറത്താക്കി.

പുലര്‍ച്ചെ മൂന്നരയ്ക്കു കണ്ണൂര്‍ റയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണു തൃശൂര്‍ സ്വദേശി എല്‍സി ഡേവിസിന്റെ (61) ആഭരണവും പണവും അടങ്ങിയ ബാഗ് കവര്‍ന്നത്. ബാഗ് തട്ടിപ്പറിച്ച യുവാവ് പ്ലാറ്റ്‌ഫോമിലേക്കു ചാടി കടന്നു കളഞ്ഞു. തിരിച്ചറിയല്‍ രേഖകളും നഷ്ടപ്പെട്ടു. ഗോവയിലാണ് എല്‍സി താമസിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+