മകരജ്യോതി തട്ടിപ്പ് നിര്‍ത്തണം: യുക്തിവാദിസംഘം
തിരുവനന്തപുരം: മകരജ്യോതി എന്ന പേരില്‍ ദേവസ്വം ബോര്‍ഡ് വര്‍ഷാവര്‍ഷം നടത്തുന്ന തട്ടിപ്പ് നിര്‍ത്തണമെന്ന് യുക്തിവാദി സംഘം വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
ഈ തട്ടിപ്പാണ് നൂറുകണക്കിന് ഭക്തന്മാരുടെ ജീവനെടുത്തതെന്നും വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു. ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും കേരള യുക്തിവാദി സംഘം ആവശ്യപ്പെടുന്നു.
യുക്തിവാദി സംഘം പൊന്നമ്പലമേട്ടില്‍ നടത്തിയ അന്വേഷണത്തിലൂടെ മകരവിളക്ക് തട്ടിപ്പാണെന്നു വ്യക്തമായിരുന്നു. മകരവിളക്കു ദിവസം മലയാളികള്‍ കുറയാന്‍ കാരണം ഈ അന്വേഷണമാണ്.
മകരജ്യോതിയുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ തട്ടിപ്പു നടത്തുന്നതിനെക്കുറിച്ച് മുന്‍ ഡിജിപി എന്‍ കൃഷ്ണന്‍ നായരും വേണുമേനോനും സുഗതകുമാരിയുമെല്ലാം തുറന്നെഴുതിയിട്ടുണ്ട്. മതേതരസര്‍ക്കാര്‍ തട്ടിപ്പിന് കൂട്ടുനില്‍ക്കാന്‍ പാടില്ല-അവര്‍ ആവശ്യപ്പെട്ടു.
1999ല്‍ 52 പേരുടെ മരണത്തിന് ഇടയാക്കിയ പമ്പാഹില്‍ടോപ്പിലെ ദുരന്തത്തിന്റെ തനിയാവര്‍ത്തനമാണു പുല്‍മേടില്‍ നടന്നത്. 99ലെ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ടി ചന്ദ്രശേഖരമേനോന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നടപ്പാക്കണം. തട്ടിപ്പിനു നേതൃത്വം നല്‍കുന്ന ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്കെതിരേ നരഹത്യക്ക് കേസെടുക്കണം- കുറിപ്പില്‍ ആവശ്യപ്പെടുന്നു.
കേരള യുക്തിവാദി സംഘം പ്രസിഡന്റ് യു കലാനാഥനും ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് കെഎന്‍ അനില്‍കുമാര്‍ എന്നിവരാണ് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.












Click it and Unblock the Notifications