ബര്‍ലുസ്കോണി വീണ്ടും ലൈംഗികവിവാദത്തില്‍

ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തതിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ എഴുപത്തിനാലുകാരനായ ബര്ലുസ്കോണിയ്ക്കെതിരെ പരസ്യപ്രസ്താവനയുമായി രംഗത്തെത്തിയിട്ടുണ്ട്.
ബെര്‍ലുസ്കോണിയുടെ പേരില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെങ്കിലും ചോദ്യം ചെയ്യുന്നതിനുവേണ്ടി ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പതിനഞ്ചുവര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് പ്രധാനമന്ത്രിക്കുനേരേ ആരോപിച്ചിട്ടുള്ളത്. കോടതിയില്‍ ഹാജരാകുന്നതില്‍നിന്നും പ്രധാനമന്ത്രിയെ ഒഴിവാക്കിക്കൊണ്ടുള്ള നിയമം കഴിഞ്ഞ ദിവസം കോടതി റദ്ദാക്കിയിരുന്നു.
ഒട്ടേറെ ലൈംഗികാരോപണങ്ങള്‍ വന്നിട്ടും ഒരു കുലുക്കവും കാണിയ്ക്കാതിരുന്ന നേതാവ് പക്ഷേ ഇത്തവണ നിയമക്കുരുക്കിലാകുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
തന്റെ എസ്റ്റേറ്റില്‍ നടന്ന പാര്‍ട്ടിയില്‍ നൃത്തം ചെയ്യാനെത്തിയ പതിനേഴുകാരി റൂബി റുബകൗരിയുമായി ലൈംഗിക വേഴ്ച നടത്തിയെന്നാണ് ആരോപണം. ഇക്കാര്യം റൂബി നിഷേധിച്ചിട്ടുണ്ടെങ്കിലും ആയിരക്കണക്കിന് യൂറോ വിലപ്പിടിപ്പുള്ള സമ്മാനങ്ങള്‍ സ്വന്തമാക്കിയെന്ന് സമ്മതിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ നിയമപ്രകാരം വേശ്യാവൃത്തിക്ക് അനുവദിച്ചിട്ടുള്ള പ്രായം പതിനെട്ടാണ്.
മോഷണത്തിന് റൂബിയെ അറസ്റ്റു ചെയ്തതോടെയാണ് കഴിഞ്ഞ വര്‍ഷം ആദ്യം നടന്ന സംഭവം പുറത്തുവരുന്നത്. പിടിയിലായ റൂബിയുടെ സംരക്ഷണ ചുമതല പ്രധാനമന്ത്രിയുടെ മുന്‍ ദന്തഡോക്ടറും പിന്നീട് എം.പി.യുമായ നിക്കോള്‍ മിനെട്ടിയെയാണ് ഏല്പിച്ചത്.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആവശ്യപ്പെട്ടതു പ്രകാരമാണ് റൂബിയെ വിട്ടയച്ചത്. മിനെട്ടിയുടെ ഓഫീസ് പോലീസ് റെയ്ഡ് ചെയ്തു. ഇവരും പ്രധാനമന്ത്രിയുടെ രണ്ട് അടുത്ത സഹായികളും ഉള്‍പ്പെടുന്ന ലൈംഗികാരോപണം പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications