അനുമതിയില്ലാതെ ഗര്‍ഭച്ഛിദ്രം: ഡോക്ടര്‍ കുരുക്കില്‍
ദില്ലി: മാനഭംഗത്തിനിരയായ സ്ത്രീയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഗര്‍ഭം അലസിപ്പിച്ച ഡോക്ടറെ വിചാരണചെയ്യാന്‍ ദില്ലിയിലെ കോടതി തീരുമാനിച്ചു.
തന്നെ മാനഭംഗപ്പെടുത്തിയ മുന്‍ കാമുകന്‍ പങ്കജ് മിത്തലിനെതിരെ പെണ്‍കുട്ടി നല്‍കിയ പരാതി പരിഗണിക്കവേയാണ്, നിയമവിരുദ്ധ ഭ്രൂണഹത്യ നടത്തിയ ഡോക്ടര്‍ നിഷ ജെയിനിനെക്കൂടി പ്രതി ചേര്‍ക്കാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കാമിനി ലാവു തീരുമാനിച്ചത്.
നഗരത്തിലെ സരോജ ഹോസ്പിറ്റലിന്റെ മേധാവിയാണ് ഡോക്ടര്‍ നിഷ.പങ്കജ് മിത്തലിന്റെ താത്പര്യപ്രകാരമാണ് ഡോക്ടര്‍ പെണ്‍കുട്ടിയുടെ അനുമതി വാങ്ങാതെ ഗര്‍ഭം അലസിപ്പിച്ചതെന്നാണ് ആരോപണം.
ഇത് 1971ലെ ഗര്‍ഭം അലസിപ്പിക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഡോക്ടര്‍ നിഷയ്ക്ക് സമന്‍സ് അച്ചത്.












Click it and Unblock the Notifications