കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോട്ടറി: വിഎസിന് ശാസന

  • By Lakshmi
Google Oneindia Malayalam News

VS Achuthanadan
ദില്ലി: ഭൂട്ടാന്‍ ലോട്ടറി വിവാദം സംബന്ധിച്ച അന്വേഷണം സംഘടനാതലത്തില്‍ സിബിഐക്കു വിട്ട മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെ നടപടിയെടുക്കാന്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന സിപിഎം പൊളിറ്റ്ബ്യൂറോ തീരുമാനിച്ചു.

പാര്‍ട്ടിയുമായി ആലോചിക്കാതെ തീരുമാനമെടുത്തതിന് പാര്‍ട്ടിക്കുള്ളില്‍ ശാസിക്കാനാണ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ തീരുമാനിച്ചിരിക്കുന്നത്. അടുത്ത കേന്ദ്രകമ്മിറ്റി യോഗത്തില്‍ പി.ബി. തീരുമാനം റിപ്പോര്‍ട്ട് ചെയ്യും.

വി.എസ്സിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയോ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു സംസ്ഥാന ഘടകത്തിന്റെ ആവശ്യം. എന്നാല്‍ പിബിയിലെ ഭൂരിപക്ഷം അംഗങ്ങളും ഇതിനോട് യോജിച്ചില്ല. അതിനാല്‍ നടപടി ശാസനയില്‍ ഒതുങ്ങുകയായിരുന്നു.

സംഘടനാതലത്തില്‍ ആലോചിക്കാതെ ലോട്ടറി നടത്തിപ്പിന്റെ അന്വേഷണം സിബിഐക്കു വിട്ട മുഖ്യമന്ത്രിയുടെ നടപടി തെറ്റാണെന്ന് ഞായറാഴ്ച സമാപിച്ച പി.ബി. വിലയിരുത്തി.

ലോട്ടറി വിഷയം കൈകാര്യം ചെയ്ത മുഖ്യമന്ത്രിയുടെ രീതിയോട് യോജിപ്പില്ലെന്നും നേതൃയോഗം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാര്‍ട്ടിയുടെ ഈ വിലയിരുത്തല്‍ ശാസനയ്ക്കു തുല്യമാണെന്ന് സിപിഎം കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

വിഎസിനെ പുറത്താക്കണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വി.എസ്സിനെ പുറത്താക്കുന്നത് തിരിച്ചടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. വി.എസ്സിനെ പി.ബി.യില്‍ നിന്നു കേന്ദ്രകമ്മിറ്റിയിലേക്ക് തരംതാഴ്ത്തുമ്പോള്‍, അദ്ദേഹം മുഖ്യമന്ത്രിയായി തുടരണമെന്ന് കേന്ദ്രകമ്മിറ്റി തീരുമാനിച്ചിരുന്നെന്നും നേതാക്കള്‍ വ്യക്തമാക്കി.

അതേസമയം, ലോട്ടറി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറെടുത്ത നടപടികളെ പി.ബി. പിന്തുണച്ചു. ഭൂട്ടാന്‍, അന്യസംസ്ഥാന ലോട്ടറി നടത്തിപ്പ് നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, വിഷയം ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും അറിയിച്ചു.

English summary
The CPM politburo has decided to warn Chief Minister V S Achuthanandan for his move to seek a CBI probe into the lottery issue without the party’s consent. The PB decision was based on the report of the party’s state secretariat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X