സംശയം: ഭാര്യയുടെ മൂക്കും ചെവിയും അരിഞ്ഞു
മുംബൈ: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയുടെ ചെവിയും മൂക്കും അരിഞ്ഞു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ധോംരി ഗ്രാമത്തില്‍ ഡിസംബര്‍ 15, ശനിയാഴ്ചയാണ് സംഭവം നടന്നത്.
കല്യാണ്‍ ഭോണ്ഡ്‌വെ എന്ന സ്‌കൂള്‍ അധ്യാപികയാണ് ഭര്‍ത്താവിന്റെ ക്രൂര പീഡനത്തിന് ഇരയായത്. സംശയരോഗിയായ ഭര്‍ത്താവ് ഇവരെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയമാണ് നിര്‍ദ്ദയമായ പീഡനത്തിന് വഴിവച്ചത്.
ഇന്ത്യന്‍ സേനയില്‍ നിന്ന് പിരിഞ്ഞയാളാണ് ഭര്‍ത്താവ്. ഇയാള്‍ക്കെതിരെ പൊലീസ് ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications